Wednesday, December 3, 2008

വഴി ഇവിടെ അവസാനിക്കുന്നു

എന്റെ യാത്രകളിലെവിടെയോ.. ഓര്‍മ്മകളുടെ പാതയോരത്ത് ഒരു മരം നിന്നിരുന്നു. അതില്‍ വിടര്‍ന്നത് പ്രണയത്തിന്റെ നിറമുള്ള പൂക്കളായിരുന്നു. ആരും കാണാതെ ഞാനാ മരത്തിനു ചുവട്ടില്‍ പോയിരിക്കും.. അവിടെ ചിതറിത്തെറിച്ച പൂക്കള്‍ക്കിടയില്‍. സ്മരണകളുടെ യാത്രകള്‍, അതവിടെ ആ വഴിയില്‍ അവസാനിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മരം നടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കില്ല .. ഇതിനു ചുവട്ടില്‍ തനിയെ വന്നിരികേണ്ടി വരുമെന്ന്. വല്ലപ്പോഴുമൊക്കെ നീയും ഇതിനു ചുവട്ടില്‍ തനിയെ വന്നിരിക്കാരുണ്ടെന്നു ഞാനറിയുന്നു.... പക്ഷെ പിന്നീടൊരിക്കലും തമ്മില്‍ കണ്ടിരുന്നില്ല.

ജീവിതത്തിന്റെ ബഹളങ്ങളിലും യാഥര്‍ത്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ വല്ലപോഴുമേ ഞാനാ മരത്തെ കുറിചോര്‍ക്കുന്നുളളൂ .. കാരണം ഇന്നിപ്പോള്‍ ഒരു സ്ത്രീയുടെ കാല്പനികഭാവങ്ങളെക്കാള്‍ ആ കണ്ണുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ നിസഹയതയെയാണു.. ആ കണ്ണുകള്‍ അതു നിന്റെതല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഇപ്പോള്‍ ഞാനറിയുന്നു നിനക്കും ഇവള്‍ക്കുമിടയിലുള്ള ദൂരം ഒരു സ്വപ്നത്തിന്റെ ദൈര്‍ഘ്യമാണ്..

No comments: