Tuesday, December 16, 2008

എനിക്ക് വേണ്ടി നീയും നിനക്കു വേണ്ടി ഞാനും സംസാരിക്കുന്ന കാലങ്ങള്‍ കഴിഞ്ഞു..
ഇപ്പോള്‍ തമ്മില്‍ സംസാരിക്കുന്നത് നമ്മള്‍ മറ്റാര്‍ക്കോ വേണ്ടിയാണ്.

Monday, December 15, 2008

ഞാന്‍ ആരുടെ സ്വപ്നമാണ്

ഡിസംബര്‍.. 13

ഒരു യാത്ര പോകുവാന്‍ ഇന്നു പുലര്‍ച്ചയ്ക്കു മുന്‍പേ ഞാനുണര്‍ന്നു. ഇങ്ങനെയൊരു ഒരു യാത്ര ഇടയ്ക്കുളളതാണെനിക്ക്..ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. യാത്രയ്ക്കൊരു ലക്‌ഷ്യമുണ്ടെങ്കിലും ഒരൊറ്റ ലക്‌ഷ്യത്തിലേക്കു മാത്രമായി യാത്ര ചെയ്യാറില്ല.

നഗരവീഥികള്‍ പിന്നിട്ടിട്ട് ഏറെ നേരമായി.. തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെയാണു ഇപ്പോള്‍ യാത്ര. നിരത്തുകള്‍ യുദ്ധം കഴിഞ്ഞ രണഭൂമിപോലെ വിജനമാണ്. മനസ്സില്‍ ഭയം ഉണരുന്നു....ഒരുപക്ഷെ ഏകാന്തമായ ഈ വഴികള്‍ എന്നെ നയിക്കുന്നത് ഒരു പുനര്‍ജന്മത്തിലേക്കാവം.

നേരം പുലരുകയാണു.. എന്നത്തേക്കാളേറെ തണുപ്പുണ്ടു ഈ പുലരിക്ക്.. മഞ്ഞുധൂളികള്‍ അന്തരീക്ഷത്തില്‍ അധികാരഗര്‍വ്വൊടെ നില്‍ക്കുന്നു.. മരണത്തിന്റെ നിശ്വാസം പോലെ.

അധികം ദൂരെയല്ലാതെ ഒരു വീടിനു മുന്‍പില്‍ കുറച്ചുപേര്‍ കൂടിനില്‍ക്കുന്നു‍ണ്ടു‍. അവരുടെ സംസാരങ്ങള്‍ക്കൊപ്പം കുറെ നിലവിളികളും എന്റെ കാതില്‍ വന്നലച്ചു. ഒരു ജിജ്ഞസയെക്കളുപരി എന്നെ അവിടേക്ക് ആകര്‍ഷിച്ചതു ഏതോ ഉള്‍വിളികളാണ്. അതൊരു മരണവീടാണെന്നു മനസ്സിലാക്കാന്‍ എന്റെ സാമാന്യബുദ്ധി അധികമായിരുന്നു.

എനിക്ക് അപരിചിതമായിരുന്നു ആ വീടും പരിസരവും. മരണത്തിന്റെ ഗന്ധം.. ചന്ദനത്തിരികളുടെ പുകചുരുളുകളാല്‍ അവിടെയാകെ നിറഞ്ഞിരുന്നു.

വിളറിയ നീലപൂശിയ ഒരു വലിയ മുറിയുടെ മദ്ധ്യത്തിലായാണു മൃതദേഹം കിടത്തിയിരുന്നത്. അതിനടുത്തിരുന്നു കരയുന്നവരെയോ സമീപം കൂടിനില്‍ക്കുന്നവരെയോ എനിക്ക് പരിചയമുള്ളതായി തോന്നിയില്ല. മൃതദേഹത്തിനടുത്തിരുന്നു കരയുന്ന ആ സ്ത്രീ അമ്മയാവാം. ഒരു ജനനിയുടെ ദുഖത്തിനു മരണത്തിന്റെ കീഴ്വഴക്കങ്ങളില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവരോടു പറയണമെന്നുണ്ടായിരുന്നുവെനിക്ക്..

ഞാന്‍ മൃതദേഹത്തിനടുത്തുചെന്നു മുഖത്തേക്കു നോക്കി....ഒട്ടും അപരിചിതമല്ല ആ മുഖം..സ്മരണകളുടെ സുവര്‍ണനൂലുകള്‍ക്ക് ബലം നഷ്ടപ്പെട്ടുവെന്നു തോന്നി.. ഒരു സ്വപ്നം പോലെ.. ആ മുഖവും ആ പരിചിതത്വത്തിന്റെ കാരണവും.. എന്റെ മനസ്സില്‍ അവ്യക്തമായി തന്നെ നിന്നു. നിലവിളികള്‍ ഒറ്റപ്പെട്ട തേങ്ങലുകളായി മാറി.. എന്റെ ഹൃദയം ആ അന്തരീക്ഷത്തില്‍ ലയിച്ചു പോകുമെന്നു തോന്നിയതു കൊണ്ടു ഞാന്‍ അവിടെ നിന്നും 'രക്ഷപെടുവാന്‍' തീരുമാനിച്ചു.

അവിടെ കൂടിനില്‍ക്കുന്നവരുടെ അടക്കിപിടിച്ച സംസാരത്തില്‍ നിന്നും ഒരു അപകടത്തില്‍ മരണമടഞ്ഞ ചെറുപ്പക്കാരനാണതെന്നു മനസ്സിലായി. മരിക്കുമ്പോള്‍ അവനു 26 വയസേ ഉണ്ടായിരുന്നുള്ളുവെന്നും. ഞാന്‍ അവിടെനിന്നും ഇറങ്ങി എന്റെ ബൈക്കിനടുത്തേക്കു നടന്നു. പരിചിതമായ ആ മുഖം, അതിന്റെ കാരണങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും..

അവന് എന്റെ മുഖച്ചായയാണെന്ന്..
അതു ഞാന്‍ തന്നെയാണെന്ന്..

ആ അപ്രിയസത്യം അം‌ഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല.

അപ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരുന്നു.. സ്വപ്നത്തിന്റെ ചിറകുകളൊതുക്കി ഞാന്‍ യാഥര്‍ത്യങ്ങളിലേക്കുണര്‍ന്നു..


-----------------------------------
NB: ഇതിന്റെ കഥാതന്തു എന്റെ കൂട്ടുക്കാരിയുടെ ഡയറിത്താളുകളില്‍ നിന്നും അടിച്ചുമാറ്റിയതാണ്.. സദയം ക്ഷമിക്കുക.
Wednesday, December 3, 2008

ആവിഷ്ക്കാര സ്വാതന്ത്ര്യം

മതിലുകള്‍ നഗ്നയായി നിലക്കൊള്ളുന്ന വേനല്‍ ദിനങ്ങള്‍. വേറെ പണിയൊന്നും ഇല്ലാതിരുന്നതിന്നാലും എനിക്കിട്ടൊന്നു 'പണിയാന്‍' എല്ലാവരും കാത്തിരിക്കുന്നതിനാലും ആ അവസരം എന്റെ ആ 'അടുതത' സുഹൃതതു വളരെ തന്മയത്വത്തോടു കൂടി വിനിയോഗിച്ചു.

ഗ്രാമത്തിലാണു എന്റെ അവധിക്കാലങ്ങള്‍ ഒരു പുഴ പോലെ ഒഴുകി പോയിരുന്നത്..

അപ്പോഴാണു എന്റെ സുഹൃതതു എന്നോട് ഒരു പണിയുണ്ട്, നീ വരുന്നോ എന്നു ചോദിചച്ത്. അതൊരു 'പണിയായിരിക്കുമെന്നു' സ്വപ്നേവി ഞാന്‍ വിചാരിചതില്ല. (അവനും വിചാരിചിരിക്കില്ല) സിനിമ പോസ്ററര്‍‍ പതിക്കണം അത്രയേയുള്ളൂ ഒരു രാത്രി 2, 3 മണിക്കൂറത്തെ പണി.
രാത്രി വെറുതെ ആകാശത്തേക്കു നോക്കി നക്ഷത്രമെണ്ണുന്ന സമയം പണി ചെയ്തു പതതു പൈസ ഉണ്ടാക്കമെന്നു കരുതി പോയതല്ല.. ഒരു ത്രില്‍ അത്രയേയുള്ളൂ. രാത്രിസഞ്ചാരം ഇഷ്ട്ടമായതുകൊണ്ടും ഒരു ദിവസത്തെ പണിയെയുള്ളൂ എന്നതുകൊണ്ടും എന്നിലെ അലസന്‍ അതിനു NO പറഞില്ല. പിന്നെ രാത്രിയാണെലും ഒരു ധൈര്യത്തിനു അവനുണടല്ലൊ.

ഗ്രാമമായതു കൊണ്ടു അവിടത്തെ പറമ്പുകള്‍ക്ക് അതിര്‍തതി നിശ്ചയിചതു കുറ്റിക്കാടുകളും തോടുകളും നിരനിരയായി നില്‍ക്കുന്ന പരുതതി ചെടികളുമായിരുന്നു.. മതിലുകെട്ടിത്തിരിചചുള്ള വീടുകള്‍ നന്നേ കുറവു. ആ രാത്രി കുറെ ചാവാലി പട്ടികളോടും ഇഴഞു നീങ്ങുന്ന കാറ്റിനോടുമൊപ്പം ഞങ്ങള്‍ 'പച പരിഷ്ക്കാരികളുടെ' വീടു തേടി അലഞു.. ഒരു കയ്യില്‍ മൈദമാവും മറുകയ്യില്‍ മണ്ണെണവിളക്കുമായി.. പോസ്ററര്‍ പതിക്കണമെന്ന ആഗ്രഹവുമായി എത്തിപ്പെട്ട്തു ഒരു ........... മടയില്‍. ചെന്പ്പോള്‍ എല്ലാവരും നല്ല ഉറക്കതതിലാണു. ചോദിക്കാന്നൊന്നും നിന്നില്ല.. സംസാരിച്ചു ഞങ്ങള്‍ ഒരു തീരുമാനതതിലെത്തി.. ആദ്യം ഇവിടെ നിന്നും തുടങ്ങാം. ഒടുവില്‍ പുള്ളിയുടെ വീടിന്റെ മതിലില്‍ തന്നെ ആദ്യത്തെ പോസ്ററര്‍ പതിച്ചു...പതിച്ചില്ല. ...............
പിന്നെ ഒരു ബഹളമാണ്‌. കൂടെ വന്ന 'ധൈര്യശാലി' ഓടി വീട്ടിലെത്തി. എനിക്ക് ധൈര്യമുണ്ടായിട്ടല്ല ഓടാന്‍ അവരു സമ്മതിചില്ല. മാത്രമൊ..ഇരുട്ടില്‍ എല്ലാ കള്ളന്മാരുടെയും മുഖം ഒരുപോലിരിക്കുമെന്നവര്‍ പറഞു. അപ്പോള്‍ ഞാനാലോചിച്ച്തു എന്റെ അപ്പച്ചനെ കുറിച്ചാണു. അപ്പച്ചന്‍ ഈ നാട്ടുക്കാരനല്ലാതതു കൊണ്ടു പോകാന്‍ വിലയൊന്നും കാണില്ല. ഇനി ഞാനറിയാതത എന്തെങ്കിലും വിലയുടെങ്കില്‍ അതു ഇതോടെ പോയ്കിട്ടും. മൈദമാവും പോസ്റററുകളും 'എനിക്കുന്ണ്ടായിരുന്ന വിലയും' കൊടുതതു അവിടെ നിന്നും പഞചപുചചം മടക്കി പോകാനൊരുങ്ങി.

നിവര്‍തതി പിടിച പോസ്റററുമായി നില്‍ക്കുന്ന ആ CC എന്നെ നോക്കി ചോദിച്ചു.. നിനക്കൊന്നും നാണമില്ലേടാ..ഇത്രയും വൃതതികെട്ട പോസ്റററുമായി നടക്കാന്‍. സൗന്ദര്യബോധമില്ലാത്ത അവരോടുള്ള ഉതതരമായ എന്റെ മൗനം അവിടെയാകെ പ്രധിധ്വനിച്ചു..

ഇരുട്ടില്‍ എന്തു നാണം എന്ന യാഥര്‍ത്യത്തിലേക്കു ഞാന്‍ വിരല്‍ചൂണ്ടിയില്ല.


-------------------------------------------------
പിന്‍കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. നാട്ടിലുള്ളവരൊ ഗള്‍ഫില്‍ പോയവരോ ആയ ആരൊടെങ്കിലും ഇതിനു സാദൃശ്യം തോന്നിയാല്‍ അതു വെറും യാദൃച്ചികം മാത്രം.
ഉയര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ അവര്‍ നടന്നകന്നു.. അവര്‍ക്കു തമ്മില്‍ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
അവര്‍ക്ക് പറയാനുള്ളത്.. കാറ്റിന്റെ നിശ്വാസത്തില്‍ കൊഴിഞ്ഞു വീണ ഇലകളുടെ നേര്‍ത്ത രോദനങ്ങളായി പരിണമിച്ചു.

വഴി ഇവിടെ അവസാനിക്കുന്നു

എന്റെ യാത്രകളിലെവിടെയോ.. ഓര്‍മ്മകളുടെ പാതയോരത്ത് ഒരു മരം നിന്നിരുന്നു. അതില്‍ വിടര്‍ന്നത് പ്രണയത്തിന്റെ നിറമുള്ള പൂക്കളായിരുന്നു. ആരും കാണാതെ ഞാനാ മരത്തിനു ചുവട്ടില്‍ പോയിരിക്കും.. അവിടെ ചിതറിത്തെറിച്ച പൂക്കള്‍ക്കിടയില്‍. സ്മരണകളുടെ യാത്രകള്‍, അതവിടെ ആ വഴിയില്‍ അവസാനിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മരം നടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കില്ല .. ഇതിനു ചുവട്ടില്‍ തനിയെ വന്നിരികേണ്ടി വരുമെന്ന്. വല്ലപ്പോഴുമൊക്കെ നീയും ഇതിനു ചുവട്ടില്‍ തനിയെ വന്നിരിക്കാരുണ്ടെന്നു ഞാനറിയുന്നു.... പക്ഷെ പിന്നീടൊരിക്കലും തമ്മില്‍ കണ്ടിരുന്നില്ല.

ജീവിതത്തിന്റെ ബഹളങ്ങളിലും യാഥര്‍ത്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ വല്ലപോഴുമേ ഞാനാ മരത്തെ കുറിചോര്‍ക്കുന്നുളളൂ .. കാരണം ഇന്നിപ്പോള്‍ ഒരു സ്ത്രീയുടെ കാല്പനികഭാവങ്ങളെക്കാള്‍ ആ കണ്ണുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ നിസഹയതയെയാണു.. ആ കണ്ണുകള്‍ അതു നിന്റെതല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഇപ്പോള്‍ ഞാനറിയുന്നു നിനക്കും ഇവള്‍ക്കുമിടയിലുള്ള ദൂരം ഒരു സ്വപ്നത്തിന്റെ ദൈര്‍ഘ്യമാണ്..

Thursday, November 27, 2008

നിന്നെ കാണുന്നതിന് മുന്‍പ്‌ ഞാന്‍ നക്ഷത്രങ്ങളെയും നിശാഗന്ധികളെയും പ്രണയിച്ചിരുന്നു.. ഇപ്പോഴില്ല..

ഇപ്പോഴെനിക്ക്‌ നീയില്ലേ ..
നിന്റെ ചൊടികളില്‍ വിരിയുന്നത് പൂക്കളും കണ്ണുകളില്‍ തിളങ്ങുന്നത് നക്ഷത്രങ്ങളുമല്ലേ..

നക്ഷത്രങ്ങള്‍ ജനിക്കുന്നത്..

നിന്നെ ആദ്യം കാണുമ്പോള്‍ നേരം പുലരുന്നതെയുണ്ടായിരുന്നുള്ളൂ.. ചാരനിറമുള്ള ആ പുലരിയില്‍ എനിക്ക് നിന്റെ മുഖം വ്യക്തമായില്ല.. തമ്മില്‍ പരിചയപ്പെടുമ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു.. പിന്നീട് മദ്ധ്യാഹ്നം വരെ നമ്മള്‍ സംസാരിച്ചിരുന്നു.. നിന്നെ ഇഷ്ടപെടാനുള്ള കാരണങ്ങള്‍.. ഒരുപാട് ഉണ്ടായിരുന്നുവെനിക്ക്.. ഞാന്‍ ഒറ്റയ്ക്ക് നടന്നിരുന്ന വീതികുറഞ്ഞ വഴികളില്‍ എന്നെ കാത്തുനിന്ന മരങ്ങളുടെ ചുവട്ടില്‍ നിന്നെ ഞാന്‍ പ്രതീക്ഷിച്ചുവോ ..അതെനിക്കറിയില്ല. എനിക്ക് നിന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോഴേക്കും കാലം സൂര്യന്റെ കൈകളില്‍ വിലങ്ങിട്ടു കടലില്‍ താഴ്ത്തിയിരുന്നു.. ആ വിരഹത്തില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായ് നിന്നിരുന്ന മേഘങ്ങള്‍ തളര്‍ന്നുറങ്ങും വരെ ഞാന്‍ കാത്തിരുന്നു നിന്റെ മറുപടിക്കായ്.. രാവേറെ ചെന്നപ്പോള്‍ ഞാന്‍ നിദ്രയില്‍ മുഖമമര്‍ത്തി ..പിറ്റേന്ന് പുലര്‍ച്ചെ നിന്റെ മറുപടിക്കായ് കാത്തു നിന്നെങ്കിലും നീ വന്നില്ല. എന്നാല്‍ അന്ന് രാത്രി ആകാശത്ത് തിളങ്ങിയ നക്ഷത്രങ്ങളിലോന്നിനു നിന്റെ ചിരിയായിരുന്നു.. കണ്ണുകളില്‍ പ്രണയം ഉറങ്ങിയിരുന്നു.. അത് നീ തന്നെയെന്ന്‌ മനസിലാക്കാന്‍ ഞാന്‍ പിന്നെയും ഒരു രാത്രികൂടി എടുത്തു.

നിന്നെ കാണാന്‍ ഞാനിപ്പോള്‍ രാത്രിയാകും വരെ കാത്തിരിക്കണം..
ഞാനൊരു നക്ഷത്രമല്ലലോ..

Saturday, November 22, 2008

i love you *

-----------------
*conditions apply

Wednesday, November 19, 2008

ആത്മഹത്യകുറിപ്പുകള്‍

നീയാണെന്റെ ജീവന്‍.. എന്റെ ഹൃദയതുടിപ്പുകളുടെ താളം. എനിക്ക് വസന്തവും ശിശിരവും വേനലും നീ തന്നെ. മഴയെന്നാല്‍ എനിക്ക് നീയാണ് ഇടിമിന്നല്‍ നിന്റെ പൊട്ടിച്ചിരിയും. കടലിന്റെ അഗാധതയെക്കാള്‍ നിന്റെ കണ്ണിലെ ആഴങ്ങലെയാണ് ഞാന്‍ സ്നേഹിച്ചത്. നിന്റെ മുടിയിഴകള്‍ മയില്‍പ്പീലികള്‍ പോലെയാണ്. ..ചിലപോഴെല്ലാം ഞാന്‍ നിന്നെ കാത്തിരിക്കുമ്പോള്‍ യുഗങ്ങള്‍ കടന്നു പോകുന്നത് പോലെ ...ഓരോ നിമിഷവും. നീ വരാന്‍ വൈകിയാല്‍ ഞാനൊരു ട്രെയിനിനു മുന്നില്‍ പെട്ടത് പോലെ പകച്ചു പോകാറുണ്ട് ..നിന്നെ ആദ്യമായി കണ്ടപ്പോഴും എനിക്ക് ഇതു തന്നെയാണ് തോന്നിയത്. നിന്നോടൊപ്പം നടക്കുവാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഞാന്‍ പതുക്കെ നടക്കുവാന്‍ പഠിച്ചത്. നീ ദേഷ്യപ്പെടുമ്പോള്‍ കടലില്‍ മഴ പെയ്യുന്നത് പോലെ .. നിന്റെ ചിരി എന്നെ ജന്മന്തരങ്ങളിലെക് കൂട്ടികൊണ്ടുപോകുന്നു. ..എത്രയോ ജന്മങ്ങളാണ് നമ്മള്‍ ഒരുമിച്ചു ജീവിച്ചത്. (ഇനി ഒരു മാറ്റം ഒക്കെ ആവാം). നിന്റെ ചേട്ടന്മാര്‍ എനിക്ക് ഒരുപാട് 'ലാസ്റ്റ് വാണിംഗ്' തന്നതാണ്.. എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിക്കുന്നത്.. നീ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്. പുലരികളില്‍ മഞ്ഞു വീണു കുതിര്‍ന്ന വഴികളിലൂടെ നടക്കുമ്പോള്‍ നീ എന്റെ കൂടെയുണ്ടായിരുനെങ്കില്‍ എന്നുഞാന്‍ ആഗ്രഹിക്കാറുണ്ട്.. അതിരാവിലെ നിന്റെ വീട്ടില്‍ വന്നു നിന്നെ വിളിക്കുക എന്നത് ആത്മഹത്യപരമാനെന്നതിനാല് ഞാനത് ഉപേക്ഷിച്ചു‌.

Tuesday, November 18, 2008

നീ എന്നെ ഇങ്ങനെ വേദനിപ്പിക്കരുത്..

ഇനി ഒരുപക്ഷെ.. ഒരിക്കല്‍ കൂടി.. നിനക്കെന്നെ വേദനിപ്പിക്കാന്‍ ഞാന്‍ അവസരം തന്നുവെന്നുവരില്ല.

നിനക്കെന്നെ ഇഷ്ടമല്ല എന്നതല്ല .. നീ അവനെ ഇഷ്ടപ്പെടുന്നു എന്നതാണ് എന്നെ വേദനിപ്പിച്ചത്. നിനക്കെന്നെ മറക്കാം .. നീ അവനെ ഓര്‍ക്കുന്നതും അത് എന്നെ ഓര്‍മിപ്പിക്കുന്നതും എനിക്ക് ഇഷ്ടമല്ല..

Monday, November 17, 2008

ഒരു നുള്ള് പ്രാണനെ പൂക്കളില്‍ നിവേശിപ്പിച്ചു അകലങ്ങളില്‍ മറയുന്ന ആത്മാക്കള്‍, ഭൂമിയെ ഒരുപാട് സ്നേഹിച്ച അവര്‍ രാത്രിയുടെ വിദൂരതയില്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു.. രാത്രികളില്‍ വിടരുന്ന പൂക്കളെ പ്രണയിക്കുവാന്‍. നിശാഗന്ധികള്‍ വിടരുന്നത് അവര്‍ക്ക് വേണ്ടിയാണു .. എന്നെപോലുള്ള ആത്മാകള്‍ക്ക് വേണ്ടി..

Sunday, November 16, 2008

പ്രണയം മയില്‍ പീലിപോലെയെന്നു നീ തന്നെയല്ലേ എന്നോട് പറഞ്ഞത്..
അത് കൊണ്ടാണ് എന്റെ പ്രണയം നീ അറിയാതെ പോയത്..