ഇനി നിന്നോട് ഞാൻ മിണ്ടില്ലെന്ന് പറഞ്ഞാലും ഞാൻ മിണ്ടാൻ വരും.
ഇനി എന്നോട് നീ മിണ്ടണ്ട എന്ന് ഞാൻ പറഞ്ഞാൽ
കുറച്ചുകഴിഞ്ഞ് നീ മിണ്ടണമെന്ന് ഞാൻ ആഗ്രഹിക്കും.
ഇനി കാണാൻ വരുന്നില്ല എന്ന് പറഞ്ഞാലും
നീ വരുന്ന വഴിയിൽ ഞാനുണ്ടാവും.
വാക്ക് പറഞ്ഞാൽ പാലിക്കാനുള്ളതാണെങ്കിലും
ഇതുപോലുള്ള കാര്യങ്ങളിൽ
എന്റെ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.
No comments:
Post a Comment