Monday, December 7, 2009

ഞങ്ങള്‍ നക്ഷത്രങ്ങളെ കുറിച്ചും മഴയെകുറിച്ചും സംസാരിച്ചു.
കമ്മുണിസത്തെകുറിച്ചും ഭൗതികവാദത്തെകുറിച്ചും നിയോറിയലിസത്തെപറ്റിയും
ജീവശാസ്ത്രത്തെകുറിച്ചും രസതന്ത്രത്തെകുറിച്ചും കഥയെയും കഥാപാത്രങ്ങളെകുറിച്ചും സംസാരിച്ചു.
ഞാന്‍ അവളെകുറിച്ചോ അവള്‍ എന്നെകുറിച്ചോ ചോദിച്ചില്ല.
വാക്കുകള്‍ക്കൊടുവിലുള്ള നിശബ്ദതയിലാണ് ഞങ്ങള്‍ പരസ്പരം അറിഞ്ഞിരുന്നത്.

1 comment:

raathri mazha said...

നിശബ്ദധത..അതില്‍ എല്ലാം ഉണ്ട്.....അത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നു.

സുഹൃത്തേ, വളരെ മനോഹരം തന്നെ..ആശംസകള്‍..