ഇതിലൂടെ ഒരു ആകാശദൂരം പോയാല്‍ നിങ്ങള്‍ ഒരു വലിയ മരത്തിനു ചുവട്ടിലെത്തും.
അവിടെനിന്നും ഒരു ചിറകടിദൂരത്തില്‍ ഒരു അരുവി ജനിക്കുന്നുണ്ടാവും
ആ അരുവിയുടെ വഴിയെ നടന്നാല്‍ ചെന്നുചേരുന്നത്
വനത്തിനകത്തുള്ള ഒരു വലിയ തടാകത്തിലാണ്
ആ തടാകത്തില്‍ നിന്നാണ് ആ വനത്തിലെ
ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്
അതിന്റെ ഒരു വശത്തുക്കൂടി കീഴ്ക്കാംതൂക്കായ ചെറിയൊരു പാതയുണ്ട്
അതിലൂടെ ഇരുപത്തിനാല് നാഴിക താഴേക്കിറങ്ങിയാല്‍ നിങ്ങള്‍
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയൊരു പ്രദേശത്തെത്തും
തടാകത്തിലെ വെള്ളം ആ പാറക്കൂട്ടങ്ങള്‍ക്കു താഴെ കൂടിയാണ് ഒഴുകുന്നത്
ശ്രദ്ധിച്ചാല്‍ പുഴയൊഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാം
ആ പുഴയുടെ വഴിയെ ഒരു ചന്ദ്രമാസത്തെ ദൂരം സഞ്ചരിച്ചാല്‍
വെള്ളത്തിലും കരയിലും കൃഷി ചെയ്യുന്ന നാട്ടിലെത്തും
അവിടെനിന്നും യാത്ര തുടര്‍ന്ന് അടിയൊഴുക്കുള്ള കായലും നീന്തികടന്നാല്‍
അറ്റം കാണാത്ത ഒരു ലോകത്തെത്തും
അതാണ്
കടല്‍.
നിന്റെ യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്.
അവസാനമില്ലാത്ത യാത്രകള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

No comments:
Post a Comment