Tuesday, September 22, 2009

സ്വാര്‍ത്ഥത

നീ പോരുന്നോ എന്റെ കൂടെ..
നിന്നെ ഒറ്റയ്ക്കാക്കി പോകാന്‍ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ നീ ഇടറുന്നത് കാണാന്‍ എനിക്കാവില്ല.
ഉഷ്ണക്കാറ്റുവീശുന്ന മരുഭൂമിയുടെ വിജനതയില്‍, യാഥാര്‍ത്യങ്ങളുടെ കനല്‍കൂടാരങ്ങളില്‍ നീ തനിച്ചായി പോകുന്നത് എനിക്ക് നൊമ്പരമാണ്.
നിന്റെ നെറുകയില്‍ ഒരു ചുംബനം തരാനും നീ തളര്‍ന്നു പോകുമ്പോള്‍ നിന്നെ മുറുകെ പിടിക്കാനും എനിക്ക് പിന്നീട് കഴിയില്ലല്ലോ.
ഞാന്‍ സ്വാര്‍ത്ഥനാണല്ലോ.. അതുകൊണ്ട് ചോദിക്കട്ടെ, നീ പോരുന്നോ എന്റെ കൂടെ.. മരണത്തിലേക്ക്.

2 comments:

Priya said...

മനോഹരം എന്നല്ലാതെ മറ്റൊരു വാക്കില്ല.. "സ്വാര്‍ത്ഥത" എന്ന വാക്കിനു ഇത്ര സൗന്ദര്യം ഉണ്ടെന്ന് ഇപ്പൊളാണ് മനസ്സിലായത്..

Anonymous said...

:)ആരെയാണ് വിളിച്ചിരിക്കുന്നത് എന്നു അറിയില്ല. പക്ഷെ, വരികള്‍ കൂടെ പോരാന്‍ വിളിക്കുന്ന പോലെ തോന്നുന്നു.