Wednesday, January 7, 2009
വിസ്മൃതികള്‍
ഒരു ഇതള്‍ അടര്‍ന്നു വീഴുന്ന ലാഘവത്തോടെ അവള്.. അവിടെ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു..
അവനവളെ തിരികെ വിളിക്കാമായിരുന്നു, ജീവിതത്തിലേക്കു. എന്നാല്‍ അവനതു ചെയ്തില്ല. നിസംഗതയോടെ കടലിന്റെ ആഴങ്ങളെ നോക്കിനിന്നിരുന്ന അവന് അതെ നിസംഗതയോടെയായിരിക്കണം അവളുടെ ജീവിതത്തെയും കണ്ടത്. അല്ലെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ അവള് ജീവിതത്തെ സ്നേഹിക്കുന്നുണ്ടെന്നു അവനു തോന്നിയിരിക്കാം.
തണുത്ത പുലരികളില്‍ അവതരിപ്പിക്കപ്പെടുന്ന സ്വപ്ന നാടകങ്ങളിലെ നായികയെ പോലെ അവള്.. അവന്റെ ദുരന്തസ്മൃതികളില്‍ തിളങ്ങി നില്ക്കുന്നു.
ചുവന്ന ഇതളുകള്‍
പരിഭവങ്ങള്‍ പറഞ്ഞു തീരാത്ത തിരയും..തിരയുടെ പരിഭവങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത തീരവും അവളിലെ ആ ഭാവപതര്‍ച്ചയെ തിരിച്ചറിഞ്ഞിരിക്കാം.. ഞാനതു കണ്ടില്ലെന്നു നടിച്ചു.
ഞാന്‍ അവളോട് പിന്നെയും എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു.... ചിലനേരങ്ങളില്‍ ഞാന്‍ അവളോടല്ല, തിരകളോടാണു സംസാരിക്കുന്നതെന്നു തോന്നി.. അപ്പോള്‍ എന്റെ സംസാരങ്ങള്‍ക്കു മറുപടിയായി തിരകളുടെ നേര്‍ത്ത തേങ്ങലുകള്‍ മാത്രമെ കേള്‍ക്കാനുണ്ടായിരുന്നുളളു.. അവളുടെ ഹൃദയത്തിന്റെ ശൂന്യമായ തീരങ്ങളിലേക്കു തിരകള്‍ ഇരമ്പികയറുന്നതിന്റെ ശബ്ദം.
പിരിയാന്‍ നേരം ഞാന്‍ അവളോടു പറഞ്ഞത്.. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിക്കാമെന്നാണ്.
എനിക്കു തരാന്‍ അവള് കയ്യില്‍ കരുതിയിരുന്ന കുറെ ചുവന്ന ഇതളുകള്‍ .. എന്റെ കടുത്ത തീരുമാനങ്ങള്‍ക്കൊടുവില്‍ പ്രണയത്തിന്റെ നിറം നഷ്ടമായ അവയെ എനിക്കു തരുന്നതിനിടയില്‍ അവളെന്നോടു പറഞ്ഞു..
പ്രണയത്തിന്റെ നിറം നിന്റെ കണ്ണുകള്‍ക്ക് ഇനിയൊരിക്കലും മനസ്സിലാകിലെങ്കിലും.. ഈ ഇതളുകള്‍.. എനിക്കതെപ്പോഴും ചുവപ്പ് തന്നെയായിരിക്കും..
ഞാനൊരു സാഡിസ്റ്റ് ആകാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.
Tuesday, December 16, 2008
Monday, December 15, 2008
ഞാന്‍ ആരുടെ സ്വപ്നമാണ്
ഒരു യാത്ര പോകുവാന്‍ ഇന്നു പുലര്‍ച്ചയ്ക്കു മുന്‍പേ ഞാനുണര്‍ന്നു. ഇങ്ങനെയൊരു ഒരു യാത്ര ഇടയ്ക്കുളളതാണെനിക്ക്..ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. യാത്രയ്ക്കൊരു ലക്ഷ്യമുണ്ടെങ്കിലും ഒരൊറ്റ ലക്ഷ്യത്തിലേക്കു മാത്രമായി യാത്ര ചെയ്യാറില്ല.
നഗരവീഥികള്‍ പിന്നിട്ടിട്ട് ഏറെ നേരമായി.. തണുത്ത് വിറങ്ങലിച്ചു നില്ക്കുന്ന മരങ്ങള്‍ക്കിടയിലൂടെയാണു ഇപ്പോള്‍ യാത്ര. നിരത്തുകള്‍ യുദ്ധം കഴിഞ്ഞ രണഭൂമിപോലെ വിജനമാണ്. മനസ്സില്‍ ഭയം ഉണരുന്നു....ഒരുപക്ഷെ ഏകാന്തമായ ഈ വഴികള്‍ എന്നെ നയിക്കുന്നത് ഒരു പുനര്‍ജന്മത്തിലേക്കാവം.
നേരം പുലരുകയാണു.. എന്നത്തേക്കാളേറെ തണുപ്പുണ്ടു ഈ പുലരിക്ക്.. മഞ്ഞുധൂളികള്‍ അന്തരീക്ഷത്തില്‍ അധികാരഗര്‍വ്വൊടെ നില്ക്കുന്നു.. മരണത്തിന്റെ നിശ്വാസം പോലെ.
അധികം ദൂരെയല്ലാതെ ഒരു വീടിനു മുന്പില് കുറച്ചുപേര്‍ കൂടിനില്‍ക്കുന്നുണ്ടു. അവരുടെ സംസാരങ്ങള്‍ക്കൊപ്പം കുറെ നിലവിളികളും എന്റെ കാതില്‍ വന്നലച്ചു. ഒരു ജിജ്ഞസയെക്കളുപരി എന്നെ അവിടേക്ക് ആകര്‍ഷിച്ചതു ഏതോ ഉള്‍വിളികളാണ്. അതൊരു മരണവീടാണെന്നു മനസ്സിലാക്കാന്‍ എന്റെ സാമാന്യബുദ്ധി അധികമായിരുന്നു.
എനിക്ക് അപരിചിതമായിരുന്നു ആ വീടും പരിസരവും. മരണത്തിന്റെ ഗന്ധം.. ചന്ദനത്തിരികളുടെ പുകചുരുളുകളാല്‍ അവിടെയാകെ നിറഞ്ഞിരുന്നു.
വിളറിയ നീലപൂശിയ ഒരു വലിയ മുറിയുടെ മദ്ധ്യത്തിലായാണു മൃതദേഹം കിടത്തിയിരുന്നത്. അതിനടുത്തിരുന്നു കരയുന്നവരെയോ സമീപം കൂടിനില്‍ക്കുന്നവരെയോ എനിക്ക് പരിചയമുള്ളതായി തോന്നിയില്ല. മൃതദേഹത്തിനടുത്തിരുന്നു കരയുന്ന ആ സ്ത്രീ അമ്മയാവാം. ഒരു ജനനിയുടെ ദുഖത്തിനു മരണത്തിന്റെ കീഴ്വഴക്കങ്ങളില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവരോടു പറയണമെന്നുണ്ടായിരുന്നുവെനിക്ക്..
ഞാന്‍ മൃതദേഹത്തിനടുത്തുചെന്നു മുഖത്തേക്കു നോക്കി....ഒട്ടും അപരിചിതമല്ല ആ മുഖം..സ്മരണകളുടെ സുവര്‍ണനൂലുകള്‍ക്ക് ബലം നഷ്ടപ്പെട്ടുവെന്നു തോന്നി.. ഒരു സ്വപ്നം പോലെ.. ആ മുഖവും ആ പരിചിതത്വത്തിന്റെ കാരണവും.. എന്റെ മനസ്സില്‍ അവ്യക്തമായി തന്നെ നിന്നു. നിലവിളികള്‍ ഒറ്റപ്പെട്ട തേങ്ങലുകളായി മാറി.. എന്റെ ഹൃദയം ആ അന്തരീക്ഷത്തില്‍ ലയിച്ചു പോകുമെന്നു തോന്നിയതു കൊണ്ടു ഞാന്‍ അവിടെ നിന്നും 'രക്ഷപെടുവാന്‍' തീരുമാനിച്ചു.
അവിടെ കൂടിനില്ക്കുന്നവരുടെ അടക്കിപിടിച്ച സംസാരത്തില്‍ നിന്നും ഒരു അപകടത്തില്‍ മരണമടഞ്ഞ ചെറുപ്പക്കാരനാണതെന്നു മനസ്സിലായി. മരിക്കുമ്പോള്‍ അവനു 26 വയസേ ഉണ്ടായിരുന്നുള്ളുവെന്നും. ഞാന്‍ അവിടെനിന്നും ഇറങ്ങി എന്റെ ബൈക്കിനടുത്തേക്കു നടന്നു. പരിചിതമായ ആ മുഖം, അതിന്റെ കാരണങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും..
അവന് എന്റെ മുഖച്ചായയാണെന്ന്.. അതു ഞാന്‍ തന്നെയാണെന്ന്..
ആ അപ്രിയസത്യം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല.
അപ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരുന്നു.. സ്വപ്നത്തിന്റെ ചിറകുകളൊതുക്കി ഞാന്‍ യാഥര്‍ത്യങ്ങളിലേക്കുണര്‍ന്നു..
-----------------------------------
NB: ഇതിന്റെ കഥാതന്തു എന്റെ കൂട്ടുക്കാരിയുടെ ഡയറിത്താളുകളില്‍ നിന്നും അടിച്ചുമാറ്റിയതാണ്.. സദയം ക്ഷമിക്കുക.
Wednesday, December 3, 2008
ആവിഷ്ക്കാര സ്വാതന്ത്ര്യം
ഗ്രാമത്തിലാണു എന്റെ അവധിക്കാലങ്ങള്‍ ഒരു പുഴ പോലെ ഒഴുകി പോയിരുന്നത്..
അപ്പോഴാണു എന്റെ സുഹൃതതു എന്നോട് ഒരു പണിയുണ്ട്, നീ വരുന്നോ എന്നു ചോദിചച്ത്. അതൊരു 'പണിയായിരിക്കുമെന്നു' സ്വപ്നേവി ഞാന്‍ വിചാരിചതില്ല. (അവനും വിചാരിചിരിക്കില്ല) സിനിമ പോസ്ററര്‍ പതിക്കണം അത്രയേയുള്ളൂ ഒരു രാത്രി 2, 3 മണിക്കൂറത്തെ പണി.
രാത്രി വെറുതെ ആകാശത്തേക്കു നോക്കി നക്ഷത്രമെണ്ണുന്ന സമയം പണി ചെയ്തു പതതു പൈസ ഉണ്ടാക്കമെന്നു കരുതി പോയതല്ല.. ഒരു ത്രില്‍ അത്രയേയുള്ളൂ. രാത്രിസഞ്ചാരം ഇഷ്ട്ടമായതുകൊണ്ടും ഒരു ദിവസത്തെ പണിയെയുള്ളൂ എന്നതുകൊണ്ടും എന്നിലെ അലസന് അതിനു NO പറഞില്ല. പിന്നെ രാത്രിയാണെലും ഒരു ധൈര്യത്തിനു അവനുണടല്ലൊ.
ഗ്രാമമായതു കൊണ്ടു അവിടത്തെ പറമ്പുകള്‍ക്ക് അതിര്തതി നിശ്ചയിചതു കുറ്റിക്കാടുകളും തോടുകളും നിരനിരയായി നില്ക്കുന്ന പരുതതി ചെടികളുമായിരുന്നു.. മതിലുകെട്ടിത്തിരിചചുള്ള വീടുകള്‍ നന്നേ കുറവു. ആ രാത്രി കുറെ ചാവാലി പട്ടികളോടും ഇഴഞു നീങ്ങുന്ന കാറ്റിനോടുമൊപ്പം ഞങ്ങള്‍ 'പച പരിഷ്ക്കാരികളുടെ' വീടു തേടി അലഞു.. ഒരു കയ്യില്‍ മൈദമാവും മറുകയ്യില്‍ മണ്ണെണവിളക്കുമായി.. പോസ്ററര്‍ പതിക്കണമെന്ന ആഗ്രഹവുമായി എത്തിപ്പെട്ട്തു ഒരു ........... മടയില്‍. ചെന്പ്പോള് എല്ലാവരും നല്ല ഉറക്കതതിലാണു. ചോദിക്കാന്നൊന്നും നിന്നില്ല.. സംസാരിച്ചു ഞങ്ങള്‍ ഒരു തീരുമാനതതിലെത്തി.. ആദ്യം ഇവിടെ നിന്നും തുടങ്ങാം. ഒടുവില്‍ പുള്ളിയുടെ വീടിന്റെ മതിലില്‍ തന്നെ ആദ്യത്തെ പോസ്ററര്‍ പതിച്ചു...പതിച്ചില്ല. ...............
പിന്നെ ഒരു ബഹളമാണ്. കൂടെ വന്ന 'ധൈര്യശാലി' ഓടി വീട്ടിലെത്തി. എനിക്ക് ധൈര്യമുണ്ടായിട്ടല്ല ഓടാന്‍ അവരു സമ്മതിചില്ല. മാത്രമൊ..ഇരുട്ടില്‍ എല്ലാ കള്ളന്മാരുടെയും മുഖം ഒരുപോലിരിക്കുമെന്നവര് പറഞു. അപ്പോള്‍ ഞാനാലോചിച്ച്തു എന്റെ അപ്പച്ചനെ കുറിച്ചാണു. അപ്പച്ചന് ഈ നാട്ടുക്കാരനല്ലാതതു കൊണ്ടു പോകാന്‍ വിലയൊന്നും കാണില്ല. ഇനി ഞാനറിയാതത എന്തെങ്കിലും വിലയുടെങ്കില് അതു ഇതോടെ പോയ്കിട്ടും. മൈദമാവും പോസ്റററുകളും 'എനിക്കുന്ണ്ടായിരുന്ന വിലയും' കൊടുതതു അവിടെ നിന്നും പഞചപുചചം മടക്കി പോകാനൊരുങ്ങി.
നിവര്തതി പിടിച പോസ്റററുമായി നില്ക്കുന്ന ആ CC എന്നെ നോക്കി ചോദിച്ചു.. നിനക്കൊന്നും നാണമില്ലേടാ..ഇത്രയും വൃതതികെട്ട പോസ്റററുമായി നടക്കാന്‍. സൗന്ദര്യബോധമില്ലാത്ത അവരോടുള്ള ഉതതരമായ എന്റെ മൗനം അവിടെയാകെ പ്രതിധ്വനിച്ചു..
ഇരുട്ടില്‍ എന്തു നാണം എന്ന യാഥര്ത്യത്തിലേക്കു ഞാന്‍ വിരല്‍ചൂണ്ടിയില്ല.
-------------------------------------------------
പിന്കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. നാട്ടിലുള്ളവരൊ ഗള്‍ഫില്‍ പോയവരോ ആയ ആരൊടെങ്കിലും ഇതിനു സാദൃശ്യം തോന്നിയാല്‍ അതു വെറും യാദൃച്ചികം മാത്രം.
വഴി ഇവിടെ അവസാനിക്കുന്നു
എന്റെ യാത്രകളിലെവിടെയോ.. ഓര്‍മ്മകളുടെ പാതയോരത്ത് ഒരു മരം നിന്നിരുന്നു. അതില്‍ വിടര്‍ന്നത് പ്രണയത്തിന്റെ നിറമുള്ള പൂക്കളായിരുന്നു. ആരും കാണാതെ ഞാനാ മരത്തിനു ചുവട്ടില്‍ പോയിരിക്കും.. അവിടെ ചിതറിത്തെറിച്ച പൂക്കള്‍ക്കിടയില്‍. സ്മരണകളുടെ യാത്രകള്‍, അതവിടെ ആ വഴിയില്‍ അവസാനിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ മരം നടുമ്പോള്‍ നമ്മള് ഓര്‍ത്തിരിക്കില്ല .. ഇതിനു ചുവട്ടില്‍ തനിയെ വന്നിരികേണ്ടി വരുമെന്ന്. വല്ലപ്പോഴുമൊക്കെ നീയും ഇതിനു ചുവട്ടില്‍ തനിയെ വന്നിരിക്കാരുണ്ടെന്നു ഞാനറിയുന്നു.... പക്ഷെ പിന്നീടൊരിക്കലും തമ്മില്‍ കണ്ടിരുന്നില്ല.
ജീവിതത്തിന്റെ ബഹളങ്ങളിലും യാഥര്‍ത്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ വല്ലപോഴുമേ ഞാനാ മരത്തെ കുറിചോര്‍ക്കുന്നുളളൂ .. കാരണം ഇന്നിപ്പോള്‍ ഒരു സ്ത്രീയുടെ കാല്പനികഭാവങ്ങളെക്കാള്‍ ആ കണ്ണുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ നിസഹയതയെയാണു.. ആ കണ്ണുകള്‍ അതു നിന്റെതല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ. ഇപ്പോള്‍ ഞാനറിയുന്നു നിനക്കും ഇവള്‍ക്കുമിടയിലുള്ള ദൂരം ഒരു സ്വപ്നത്തിന്റെ ദൈര്‍ഘ്യമാണ്..