തണല്‍മരങ്ങള്‍
Tuesday, September 6, 2022
density of love
അവൾ പോയതിന് ശേഷം
ഹൃദയത്തിന്റെ ഭാരം കൂടുകയാണ് ചെയ്തത്.. ..
അതിൽ നിന്ന് എന്ത് മനസ്സിലാക്കാം.
അവൾ പോയതിന് ശേഷം ഹൃദയത്തിൽ
വന്നു നിറഞ്ഞ നിശബ്ദതയ്ക്ക്
പ്രണയത്തെക്കാൾ സാന്ദ്രതയുണ്ടെന്ന്.
Friday, September 2, 2022
ഞാൻ ഇപ്പോൾ നടക്കുന്ന ഈ വഴികളിലൂടെ
നീ ഇതിനു മുൻപേ നടന്നിട്ടുണ്ടാകണം,
അല്ലാതെ ഈ വഴികളെ ഇത്രയധികം ഇഷ്ടപ്പെടാൻ
ഞാൻ വേറെ കാരണമൊന്നും കാണുന്നില്ല.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)