Friday, September 2, 2022

ഞാൻ ഇപ്പോൾ നടക്കുന്ന ഈ വഴികളിലൂടെ 
നീ ഇതിനു മുൻപേ നടന്നിട്ടുണ്ടാകണം, 
അല്ലാതെ ഈ വഴികളെ ഇത്രയധികം ഇഷ്ടപ്പെടാൻ 
ഞാൻ വേറെ കാരണമൊന്നും കാണുന്നില്ല.

Thursday, August 25, 2022

പണ്ട് പണ്ട് School days..

ഇന്റർനെറ്റ്‌ ഒക്കെ ഇത്ര സർവത്രികമായി വരുന്നതിനു കുറെ നാൾ മുൻപ്.. എന്നെ വിഷമിപ്പിക്കുകയും ആശങ്കകുലനാക്കുകയും ചെയ്ത ഒരു കാര്യത്തെക്കുറിച്ചു പറയാം. എപ്പോഴോ പുസ്തകങ്ങൾ വായിച്ചക്കൂട്ടത്തിൽ സൂര്യൻ ഉണ്ടായിട്ട് 5 ബില്യൺ വർഷം ആയെന്നും ഇനിയൊരു 5 ബില്യൺ വർഷം കൂടിയേ സൂര്യന് ആയുസ്സുള്ളുവെന്നും അറിഞ്ഞപ്പോ ഞാൻ പേടിച്ചുപോയി . ഇരുട്ടത്ത് എങ്ങിനെ ജീവിക്കും എങ്ങിനെ ഭക്ഷണം കഴിക്കും?.

5 ബില്യൺ വർഷങ്ങൾ കൂടി കഴിയുമ്പോൾ സൂര്യൻ ചുവന്നു വരുമെന്നും പിന്നെ ഒരു white dwarf ആയിമാറുമെന്നും. ഞാൻ പേടിച്ചു, സൂര്യനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്ന് അന്നെനിക്ക് മനസ്സിലായി. തുടർച്ചയായ ദിവസങ്ങളിൽ വൈകുന്നേരം സൂര്യനെ നോക്കി നിൽക്കും. ചുവനസ്തമിക്കുമ്പോൾ എന്റെ മനസ്സിൽ സൂര്യൻ ഇനി അധികം നാളില്ലലോ എന്നോർത്തുള്ള വിഷമമായിരുന്നു. എനിക്കെന്തുചെയ്യാൻ കഴിയും. വിഷമം കൂടി വന്നു. എല്ലാ ദിവസവും സൂര്യൻ അസ്തമിച്ചിട്ടും വിഷമം അസ്‌തമിക്കാതെകിടന്നു. സൂര്യനെ ആരും ഇനി കാണില്ലല്ലോ എന്നോർത്ത്, ഞാൻ ഈ കാണുന്ന സൂര്യൻ അധികം നാൾ ഉണ്ടാവില്ലല്ലോ എന്നോർത്ത്, വെളിച്ചമില്ലാതെ എങ്ങിനെ ജീവിക്കുമെന്നോർത്ത്. 

പിന്നെ കുറെ നാളുകഴിഞ്ഞ് ബില്യൺ years എന്നത് എന്താണെന്നും എത്രയാണെന്നും മനസിലാക്കിയപ്പോൾ ആ വിഷമം പതിയെ മാഞ്ഞുപോയി. ഞാൻ വളർന്നതിനോടൊപ്പം എന്റെ യുക്തി കൂടി വളർന്നതുകൊണ്ടാവും. അല്ലെങ്കിൽ ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ സമയം സൂര്യന് ഇനിയും ഉണ്ടല്ലോ എന്നോർത്തുള്ള ആശ്വാസമാകും. 

ഇപ്പോൾ red giant ആകുന്നതും white dwarf ആകുന്നതും ഓർക്കാറുപോലുമില്ല . 

ആ സമയത്തെ ഓരോരോ ആലോചനകൾ .

Monday, August 15, 2022

ഒരിക്കൽ ഉറവയെടുത്താൽ 
ഒരിക്കലും അവസാനിക്കുന്നില്ല. 
നിങ്ങൾ അത് പുറമേക്ക് കാണുന്നില്ലെങ്കിലും 
അന്തർലീനമായി ഒഴുകികൊണ്ടേയിരിക്കുന്നു. 

പ്രണയവും പുഴയും.

Friday, August 5, 2022

പിന്നീടൊരിക്കലും 
ഞാൻ അവളെ അന്വേഷിച്ചു പോയില്ല. 
അവൾ എന്നിലേക്ക് വന്നതുമില്ല. 
പരസ്പരം നടന്നു തീർത്ത വഴികൾ 
മൗനത്താൽ മൂടിപോയിരുന്നു.

Monday, August 1, 2022

പ്രണയം അസ്‌തമിക്കുകയോ 
അസ്തമിക്കാതിരിക്കുകയോ ചെയ്യട്ടെ. 
പക്ഷെ 
നിന്റെ ഈ നിശബ്ദത എന്നെ വിഷമിപ്പിക്കുന്നു.

Thursday, July 21, 2022

ആരാണ് എനിക്ക് പ്രിയപ്പെട്ടതെന്ന് ഞാൻ ചിന്തിക്കാറില്ല. 
ആ തീരുമാനം,,
എനിക്ക് പ്രിയപ്പെട്ടതായിരിക്കാൻ 
ആരാണോ ആഗ്രഹിക്കുന്നത്
അവരുടേതായിരിക്കും !!

Monday, July 11, 2022

വാക്കുകൾ 
സംസാരിക്കാനുള്ളതല്ല. 
മനസിലാക്കാനുള്ളതാണ്. 
വാക്കുകൾ 
മൗനത്തിന്റെ അർഥത്തെ 
ചെറുതാക്കുന്നു.