നിന്നെ കണ്ടു വന്നതിനുശേഷം
ഞാൻ മരിച്ചു പോകാറുണ്ടായിരുന്നു.
പിന്നെ മൂന്നാം നാൾ
ഉയർക്കുകയും ചെയ്യും.
മരിക്കാതിരിക്കാൻ നിന്നെ
കാണാതിരുന്നാൽ മതിയാവും.
പക്ഷേ ഞാൻ അപ്പോൾ ചിന്തിക്കുന്നത്
നിന്നെ കാണുന്നതിനെ കുറിച്ച് മാത്രമാണ്.
ഉയർപ്പിക്കപ്പെട്ടതിനുശേഷവും
നിന്നെ ഇനി എപ്പോൾ കാണുമെന്നതാണ്
എന്റെ ചിന്ത.
അങ്ങനെയാണ് ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ..
No comments:
Post a Comment