അവളുടെ കണ്ണുകളിൽ നിറയുന്ന കാഴ്ചകളോട് എനിക്ക് അസൂയയാണ് ..
Friday, June 1, 2018
Sunday, May 27, 2018
Friday, May 11, 2018
കടൽപറവ
അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഹൃദയത്തിൽ നിന്നും കടൽപറവകളുടെ ചിറകടി ശബ്ദം പോലൊന്ന് അവൾ കേട്ടു. ശ്രദ്ധിക്കുംതോറും അതിന്റെ ആവൃത്തി കൂടി വരുന്നത് പോലെ.
അവളുടെ ആഴങ്ങളിലേക്ക് അവൻ പറന്നു തുടങ്ങുന്നതേയുള്ളൂ..
കടലിലേക്ക് നീണ്ടുനിൽകുന്ന ആ ചെറിയ തുരുത്തിന് ചുറ്റും തിരകൾ ശബ്ദമുണ്ടാക്കാതെ വരുകയും പോകുകയും ചെയ്തു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. കടലിന്റെ ആലസ്യമുണ്ടായിരുന്ന അവളുടെ കണ്ണുകളിലേക്ക് അങ്ങനെ എത്ര നേരം നോക്കിനിന്നുവെന്നറിയില്ല.
നക്ഷത്രങ്ങൾ വിരിഞ്ഞു തുടങ്ങിയ നേരത്താണ് അവർ അവിടെ എത്തിയത്. അവനും അവളും മാത്രമായ ആകാശത്തിന് ചുവട്ടിലിരിക്കാൻ. അവൾ കണ്ണുകളടച്ച് അവനോട് ചേർന്നിരുന്നു. അവൾ വീണ്ടും ശ്രദ്ധിച്ചു. കടൽപറവയുടെ ചിറകടി ശബ്ദം പോലെ എന്തോ ഒന്ന് അപ്പോഴും അവന്റെ ഹൃദയത്തിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം അവളോർത്തു അവനൊരു പക്ഷിയാണോ എന്ന്.
കടലിൽ നിന്നും വരുന്ന കാറ്റിന് പതിവിലും കൂടുതൽ തണുപ്പുണ്ടായിരുന്നതുകൊണ്ടാവണം അവൾ ചെറുതായി വിറയ്ക്കുന്നതുപോലെ തോന്നി. അവൾക്ക് തണുക്കാതിരിക്കാൻ അവൻ തന്റെ കൈകൾക്കുള്ളിൽ അവളെ ചേർത്തു പിടിച്ചു. അവൾ ആ കൈകളിൽ തൊട്ടു നോക്കി. തൂവലുകളുടെ മൃദുലതയുണ്ടായിരുന്നു ആ കൈകള്‍ക്ക്.. അവന്റെ കൈകൾക്കുള്ളിലിരുന്നതുകൊണ്ട് തണുപ്പ് കൂടി വരുന്നത് അവളറിയുന്നുണ്ടായിരുന്നില്ലെങ്കിലും അവനത് മനസിലാകുന്നുണ്ടായിരുന്നു. അല്ലെങ്കിലും പക്ഷികൾക്ക് പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യരെക്കാളും മുന്‍പേ അറിയാൻ കഴിയുമല്ലോ.
തണുപ്പിനോടൊപ്പം ഇതുവരെ നിശബ്ദമായിരുന്ന തിരകളുടെ ശബ്ദം കൂടുന്നതും വെള്ളമണൽത്തരികൾ നിറഞ്ഞ ആ ചെറിയ തുരുത്തിലേക്ക് കടൽ കയറിവരാൻ തുടങ്ങുന്നതും അവൻ അറിഞ്ഞു. വരാൻപോകുന്ന പ്രളയത്തെക്കുറിച്ച് അവന്റെ ഹൃദയത്തിൽ വിചാരമുണ്ടായി. അവന്റെ കൈകളിലെ രോമങ്ങൾ തൂവൽനൂലുകളായി മാറി. അവൻ അവളെ തന്നോട് ചേർത്തുപിടിച്ച് പതിയെ എഴുന്നേറ്റു. അപ്പോഴേക്കും അവന്റെ കൈകൾ വലിയ ചിറകുകളായി മാറിയിരുന്നു. അവളെ പൊതിഞ്ഞുപിടിച്ച തൂവലുകളുടെ നേർത്ത ചൂടിൽ അപ്പോഴും ഇതൊന്നുമറിയാതെ അവൾ.., അപ്പോൾ മാത്രം ജനിച്ച സ്വപ്നത്തിന്റെ പിന്നാലെ യാത്രചെയ്യുകയായിരുന്നു.

Wednesday, March 21, 2018
ഇപ്പോൾ കൂടുതലും കുട്ടികളെ കുറിച്ചാണ് ചിന്ത. യുദ്ധമോ പട്ടിണിയോ വിശപ്പോ എല്ലാം കേൾക്കുമ്പോൾ ഞാൻ കുട്ടികളെ കുറിച്ച് ചിന്തിക്കുന്നു. അവർ ഇതിനെയെല്ലാം എങ്ങനെ അതിജ്ജീവിക്കുമെന്നോർത്തു വിഷമിക്കുന്നു. അവർക്ക് ബുദ്ധിമുട്ടുകൾ വരുമ്പോൾ കരയാനല്ലാതെ വേറെന്തിന് സാധിക്കും.
പാവം കുട്ടികൾ. ഭക്ഷണം കഴിക്കാനില്ലാതെ , സുരക്ഷിതമായി താമസിക്കാൻ വീടില്ലാതെ എത്രയോ കുട്ടികൾ. അവരെകുറിച്ചോർക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു വേദനയാണ്. പ്രായപൂർത്തിയാകുന്നതുവരെയെങ്കിലും അവരെ നമ്മൾ അവരുടെ സാഹചര്യങ്ങളിൽ സുരക്ഷിതമാക്കേണ്ടതാണ്.
കുട്ടികൾ എല്ലാവരുടേതുമാണ് . .! !
Saturday, January 20, 2018
Tuesday, January 9, 2018
സ്വാതന്ത്ര്യം
അങ്ങനെ കാണാമറയത്ത്..
മലമുകളിൽ ഇരുണ്ട ആകാശവും നോക്കി ഭൂമിയില്‍ ചേര്‍ന്നുകിടക്കെ അവൻ തനിക്ക് കിട്ടിയ പുതിയ സ്വാതന്ത്ര്യത്തെകുറിച്ചോർത്തു.
മഴമേഘങ്ങൾക്കൊപ്പം അവനും പറക്കുകയാണെന്ന് അവന് തോന്നി..
ഇത്രയും നാളുകളായിട്ടും അവനനുഭവിക്കാത്ത സ്വാതന്ത്ര്യം അവനെത്തേടിവരുകയായിരുന്നു.
മഴ നിറഞ്ഞ മേഘങ്ങൾ പെയ്തുകൊണ്ടേയിരുന്നു. മഴയുടെ കുളിരുന്ന സ്പർശനത്തിൽ മണ്ണിൽ മുഖമമര്‍ത്തി കണ്ണുകളടച്ച് കിടന്നു. ഭൂമിയിൽ വിത്തുകൾ മുളപൊട്ടുന്നതിന്റെ ശബ്ദം അവന് കേള്‍ക്കാം.. ഇത്രയും നാൾ താൻ ശ്രദ്ധിക്കാതെ പോയ ശബ്ദങ്ങൾ. അവൻ ഭൂമിയിൽ ചെവിയോർത്തിരുന്നു.
മഴ മണ്ണിൽ വീഴുന്നതിന്റെ, പുഴകൾ ഉറവകളായി യാത്ര തുടങ്ങുന്നതിന്റെ, പുൽക്കൊടികൾ കാറ്റിൽ ഇളകുന്നതിന്റെ, നിശാശലഭങ്ങൾ ചിറകടിച്ചുയരുന്നതിന്റെ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ശബ്ദങ്ങൾ അവന്റെ കാതുകളിൽ മുഴങ്ങി. ഇനിയെങ്കിലും ആരെയും ശ്രദ്ധിക്കാതെ തനിക്ക് സ്വാതന്ത്ര്യമായിരിക്കാമല്ലോ; മഴ നനഞ്ഞുകൊണ്ടിരിക്കെ അവൻ ചിന്തിച്ചത് തനിക്ക് കിട്ടിയ ആ പുതിയ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു.
ആ മലമുകളിൽ അവനെ അടക്കം ചെയ്തതിന്റെ മൂന്നാം നാൾ തുടങ്ങിയ
മഴയാണ്..

Subscribe to:
Posts (Atom)