കൊടൈക്കനാൽ.
Saturday, June 27, 2020
Sunday, June 21, 2020
Monday, June 1, 2020
Thursday, May 21, 2020
Sunday, May 10, 2020
വിചാരിതം
നേരം ഉച്ചകഴിഞ്ഞു. പുറത്ത് വെയിലില്ല. കുറേനേരമായി മുറിയിൽ എന്ത്ചെയ്യണമെന്ന് ആലോചിച്ചിരിക്കയാണ്. അവളെ കേൾക്കാതെ, എന്തുചെയ്യുന്നുവെന്ന് പോലുമറിയാതെ ഇന്നേക്ക് 18 ദിവസങ്ങൾ. 18ദിവസങ്ങൾ ചിലപ്പോൾ വലിയൊരു വിടവ് ആയിരിക്കില്ലെന്ന് തോന്നാം. പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല . അവസാനം കണ്ടതിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയതാണ് മനസിന്റെ ഈ അങ്കലാപ്പ്.അവളെ കാണാതിരുന്നിട്ട്. എങ്ങിനെ കാണുമെന്നോർത്ത് കുറച്ച് ദിവസങ്ങൾ പോയി. ഇങ്ങനെ ശ്രമിക്കാം അങ്ങനെ നോക്കാം എന്നൊക്കെ വിചാരിച്ച് പിന്നെയും ദിവസങ്ങൾ പോയി. പിന്നെ ഇന്നാണ് അവളുടെ വീടിന്റെ അടുത്ത് വരെ വെറുതെ പോകാമെന്നോർത്തത്. എന്തെങ്കിലും വിവരം കിട്ടിയാലോ ചിലപ്പോൾ കാണാനും സാധിച്ചേക്കും. അങ്ങനെ വിചാരിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ എവിടെ നിന്നെന്നറിയാതെ ഒരു മഴ പെയ്തുനിറഞ്ഞത്. പിന്നെ തോർന്നു. വലിയൊരു മഴ തോർന്നു കഴിഞ്ഞതിന്റെ തണുപ്പുണ്ട് പുറത്ത്. ഇപ്പോൾ മഴയിലെങ്കിലും ആകാശം ഇരുണ്ടുതന്നെ നിൽക്കുന്നു. സന്ധ്യയായി. പുറത്തേക്കിറങ്ങി അവളുടെ വീടിന്റെ അരികിലുള്ള തടകത്തിന്റെ കരയിൽ ചെന്നിരിക്കാമെന്നോർത്താണ് നടന്നത്. ഇങ്ങനെ തീരുമാനിക്കാൻ, ഇവിടെ വരാൻ, ഇത്രയും ദിവസം ആലോചിക്കേണ്ടിയിരുന്നില്ലല്ലോ എന്നോർത്തു. അവളെ കണ്ടു തിരിച്ചുപോന്നതിന്റെ പിറ്റേ ദിവസം തന്നെയാകമായിരുന്നില്ലേ. എന്തായാലും നടന്നു അവിടെ എത്താറായപ്പോഴേക്കും ആകാശം തെളിഞ്ഞിരുന്നു. ചന്ദ്രൻ പതിവിലധികം തെളിച്ചത്തോടെ ചിരിക്കുന്നു. അവിടെ എത്താറായാപ്പോഴാണ് ശ്രദ്ധിച്ചത് അവിടെ ആരോ ഉണ്ട്. നോക്കിയപ്പോൾ അവളാണ്. ഞാൻ അടുത്തെത്തിയപ്പോൾ മുഖത്തേക്ക് നോക്കാതെ തന്നെ അവൾ ചോദിച്ചു. എന്താ ഇത്ര വൈകിയതെന്ന്. എന്ത്, ഇത്രയും ദിവസം വൈകിയതെന്നാണോ അതോ ഇന്നത്തെ കാര്യമാണോ അവൾ ഉദേശിച്ചത്. ഞാൻ ചോദിച്ചില്ല. അതിനും മുൻപേ അവൾ അത് വ്യക്തമാക്കി. ഇന്ന് എന്താ വരാൻ വൈകിയതെന്ന്. എനിക്ക് അത്ഭുതം തോന്നി. എന്റെ കാര്യങ്ങൾ അവൾ നേരത്തെ അറിയുന്നുണ്ടോ. ഇന്ന് ഞാനിവിടെ വരുമെന്ന് അവൾക്ക് എങ്ങിനെ മനസിലായി. എനിക്കപ്പോൾ ഒരു കാര്യം മനസിലായി. ഇന്ന് ഞാനിവിടെ ആയിരിക്കുന്നത് ഞാൻ തീരുമാനിച്ചതുകൊണ്ടല്ല. അവൾ ആഗ്രഹിച്ചതുകൊണ്ടാണെന്ന്. അപ്പോൾ അവൾ എന്തുകൊണ്ട് നേരത്തെ ആഗ്രഹിച്ചില്ല എന്ന ചോദ്യമില്ല. അവൾക്ക് ഇന്നാണ് ഇവിടെ വരാൻ സാധിച്ചത്. അപ്പോൾ ഞാനും.
Subscribe to:
Posts (Atom)