നിയമത്തിന്റെ ഉദ്ദേശം സമത്വസുന്ദരസുരക്ഷിത ലോകം കെട്ടിപ്പടുക്കുക എന്നതാണ്.
Friday, April 10, 2015
Thursday, January 8, 2015
അന്ത ഭയം ഇറിക്കിട്ടും..
ഉറങ്ങാൻ കിടക്കുമ്പോൾ അകാരണമായ ഒരു അനിശ്ചിതത്വത്തെകുറിച്ച് ഞാൻ ബോധാവനാകും. എങ്ങിനെയാണ്, എപ്പോഴാണ് ഉറക്കം എന്നില്‍ സംഭവിക്കുന്നതെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടും. ആ സമയത്ത്, ഉറക്കത്തിന്റെ ആ അരികുകളിൽ നിൽക്കുമ്പോൾ..,
അപ്പോൾ മാത്രം, എനിക്ക് ഉറങ്ങുവാൻ ഭയം തോന്നും.
ഉറക്കത്തിനും ഉണർവിനും ഇടയ്ക്ക് ഞാൻ എന്നെതന്നെ ബലികൊടുക്കുന്നപോലെ എനിക്ക് തോന്നും. ആ കുറച്ചു നിമിഷങ്ങൾ ആർക്ക് വേണമെങ്കിലും എന്നെ നിയന്ത്രിക്കാനാവുംവിധം ഞാൻ എന്നിൽ നിന്നും സ്വതന്ത്രമായിരിക്കുകയും ഞാൻ വേറെ എവിടെയും ഇല്ലാതിരിക്കുകയും ചെയ്യുന്ന സമയം. എനിക്ക് ആ അവസ്ഥയെ നേരിടാൻ ഭയമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് എനിക്ക് ഓര്‍മ്മയുണ്ടാകാറില്ല.

Saturday, October 18, 2014
Tuesday, September 2, 2014
നിന്റെ പ്രണയം മിന്നമിനുങ്ങിന്റെ വെളിച്ചം പോലെയാണ്
നോക്കിനില്‍ക്കെ അതു മാഞ്ഞുപോകും
പിന്നെ അതു തെളിഞ്ഞു വരും
പിന്നെ പകലാവും
നിന്നെ കാണാതാവും
അങ്ങനെ വലിയ വെളിച്ചമുള്ള ചില ദിവസങ്ങളില്‍
ഞാന്‍ തനിച്ചായിപോകാറുണ്ട്.
അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും
നിന്റെ സ്വാതന്ത്രം നഷ്ടപ്പെടുത്തികൊണ്ട്
ഞാന്‍ നാലറകളുള്ള ഈ തീപ്പെട്ടികൂടിനുള്ളില്‍ നിന്നെ പിടിച്ചുവച്ചിരിക്കുന്നത്.
അങ്ങനെ ഞാന്‍ ഒറ്റയ്ക്കാകതിരിക്കാനാണ്..

Monday, May 26, 2014
നിദ്ര
സ്വപ്നത്തില്‍
ഞാനുറങ്ങുകയായിരുന്നു
എന്റെ ആ നിദ്രയില്‍
ഇരുട്ടിന്റെ മുഖമുള്ള ഒരാള്‍
എന്നോട് സ്വകാര്യം പറഞ്ഞു
നീയിപ്പോള്‍
സ്വപ്നം
കാണുകയാണെന്ന്.
അത് കേട്ടുകൊണ്ടിരിക്കെ
എവിടെനിന്നോ
എന്നിലേക്കൊരു
വിഷാദം പറന്നുവന്നു
കാരണം
അപ്പോള്‍
ഞാന്‍
നിന്റെ മടിത്തട്ടില്‍..
നിന്നോട് ചേര്‍ന്നുറങ്ങുകയായിരുന്നു..
ഞാനുറങ്ങുകയായിരുന്നു
എന്റെ ആ നിദ്രയില്‍
ഇരുട്ടിന്റെ മുഖമുള്ള ഒരാള്‍
എന്നോട് സ്വകാര്യം പറഞ്ഞു
നീയിപ്പോള്‍
സ്വപ്നം
കാണുകയാണെന്ന്.
അത് കേട്ടുകൊണ്ടിരിക്കെ
എവിടെനിന്നോ
എന്നിലേക്കൊരു
വിഷാദം പറന്നുവന്നു
കാരണം
അപ്പോള്‍
ഞാന്‍
നിന്റെ മടിത്തട്ടില്‍..
നിന്നോട് ചേര്‍ന്നുറങ്ങുകയായിരുന്നു..
Tuesday, April 1, 2014
യാത്രാവഴികള്‍
ഇതിലൂടെ ഒരു ആകാശദൂരം പോയാല്‍ നിങ്ങള്‍ ഒരു വലിയ മരത്തിനു ചുവട്ടിലെത്തും.
അവിടെനിന്നും ഒരു ചിറകടിദൂരത്തില്‍ ഒരു അരുവി ജനിക്കുന്നുണ്ടാവും
ആ അരുവിയുടെ വഴിയെ നടന്നാല്‍ ചെന്നുചേരുന്നത്
വനത്തിനകത്തുള്ള ഒരു വലിയ തടാകത്തിലാണ്
ആ തടാകത്തില്‍ നിന്നാണ് ആ വനത്തിലെ
ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്
അതിന്റെ ഒരു വശത്തുക്കൂടി കീഴ്ക്കാംതൂക്കായ ചെറിയൊരു പാതയുണ്ട്
അതിലൂടെ ഇരുപത്തിനാല് നാഴിക താഴേക്കിറങ്ങിയാല്‍ നിങ്ങള്‍
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയൊരു പ്രദേശത്തെത്തും
തടാകത്തിലെ വെള്ളം ആ പാറക്കൂട്ടങ്ങള്‍ക്കു താഴെ കൂടിയാണ് ഒഴുകുന്നത്
ശ്രദ്ധിച്ചാല്‍ പുഴയൊഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാം
ആ പുഴയുടെ വഴിയെ ഒരു ചന്ദ്രമാസത്തെ ദൂരം സഞ്ചരിച്ചാല്‍
വെള്ളത്തിലും കരയിലും കൃഷി ചെയ്യുന്ന നാട്ടിലെത്തും
അവിടെനിന്നും യാത്ര തുടര്‍ന്ന് അടിയൊഴുക്കുള്ള കായലും നീന്തികടന്നാല്‍
അറ്റം കാണാത്ത ഒരു ലോകത്തെത്തും
അതാണ്
കടല്‍.
നിന്റെ യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്.
അവസാനമില്ലാത്ത യാത്രകള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

Subscribe to:
Posts (Atom)