പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അഞ്ജലിയെ പരിചയപ്പെടുമ്പോള്‍ നിന്നോടുള്ള അപൂര്‍ണമായ പ്രണയത്തില്‍ വിരിഞ്ഞ നൊമ്പരങ്ങളെ ഒഴിവാക്കാന്‍ ഒരു കാരണം..അതു മാത്രമായിരുന്നു എന്റെ മനസില്‍.. എന്നാല്‍ ഇന്നിപ്പോള്‍ ഇവളെനിക്ക് എല്ലാമാണ്. നീയെന്നെ കടന്നുപോയതില്‍ പിന്നെ എന്റെ പ്രണയം തുടര്‍ന്നു പോകുന്നതും ഞാന്‍ സൗന്ദര്യങ്ങള്‍ ആസ്വദിക്കുന്നതും ഇവളിലൂടെയാണ്..
നീ അംഗീകരിക്കാതിരുന്ന എന്നിലെ ആ പ്രണയം ഇന്നിപ്പോള്‍ ഇവളുടെ സ്വന്തമാണ്.. നീ പറയും പോലെ യാത്രയിലെ ചില എടുപ്പുകളില്‍ കാണുന്ന നേരമ്പോക്കുകളായിരുന്നില്ല എനിക്കത്. അതുകൊണ്ടു തന്നെ എനിക്ക് നിന്നോട് തോന്നിയ വികാരം സ്നേഹമെന്നതിനെക്കാള്‍ പ്രണയമായിരുന്നു.
നിന്നെ കുറിച്ച് ചിലപ്പോഴെല്ലാം ഞാന്‍ അഞ്ജലിയോട് പറയാറുണ്ട്.. എന്നിലെ പ്രണയം കണ്ടെടുത്തത് നീയാണെന്ന്. ഞാന്‍ ആദ്യമായി കാണുന്ന കടല്‍ നിന്റെ കണ്ണുകളിലാണെന്ന് (ചുമ്മ വെറുതെ)..നിന്റെ മുടിയിഴകളില്‍ എപ്പോഴും പാലപ്പൂവിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് .. നീയൊരു യക്ഷി ആയിരുന്നോ..
ഒട്ടൊരു നിസംഗതയോടെ അവളതൊക്കെ കേട്ടിരിക്കും.
ഞാന്‍ നിന്നെ കുറിച്ച് സൂചിപ്പിക്കുമ്പോഴൊക്കെ അവളിലെ പരിഭവങ്ങള്‍ക്കു മുകളില്‍, പലപ്പോഴും അവള്‍ ആ നിസംഗതയെ എടുത്തണിഞ്ഞിരുന്നു. പിന്നെപ്പിന്നെ നിന്നെ കുറിച്ച് ഞാന്‍ അവളോട് ഒന്നും സംസാരിക്കാറില്ല. അവളുടെ ആ അതിഭാവുകത്വത്തിന്റെ മുഖം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ എല്ലായ്പ്പോഴും അതെടുത്തണിയാന്‍ അവള്‍ക്കും താല്‍പ്പര്യം കാണില്ല. എന്റെ ആദ്യ പ്രണയിനി എന്ന നിലയ്ക്ക് അവള്‍ക്ക് നിന്നോട് ചെറിയൊരു അസൂയയുമുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിന്റെ കല്ലറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അഞ്ജലിയുണ്ട് എന്റെ കൂടെ. ഇവള്‍ക്ക് നിന്നെ നേരില്‍ കാണാണമെന്നുണ്ടായിരുന്നുവത്രെ. വളരെ കുറച്ചു ദൂരമാണെങ്കിലും.. ഒരു കാലത്ത് നീയെന്റെ സഹയാത്രികയായിരുന്നല്ലോ. പക്ഷെ മരണത്തിന്റെ നേര്‍ക്കുള്ള നിന്റെ അവകാശവാദത്തിന്റെ ആഴങ്ങളെകുറിച്ചൊന്നും അവള്‍ക്കറിയില്ലായിരുന്നു. ജനിമൃതിക്കള്‍ക്കിടയിലെ നിന്റെ യാത്രയുടെ ദൂരം നിശ്ചയിക്കാന്‍മാത്രം നീ സ്വതന്ത്രയുമായിരുന്നല്ലോ.
Friday, February 20, 2009
Thursday, February 19, 2009
മഴ നനഞ്ഞും നനയാതെയും ഒരുമിച്ചു നടന്നിരുന്ന വര്‍ഷകാല ദിനങ്ങളിലെന്നോ നീ എന്റെ കയ്യില്‍ ഏല്‍പ്പിച്ചതാണിത്.. നിന്റെ ഹൃദയം.. ഇതു ഞാന്‍ നിനക്ക് തിരികെ തരുന്നു.. രണ്ടു ഹൃദയങ്ങള്‍ സൂക്ഷിക്കുവാനുള്ള പക്വത എനിക്കായിട്ടില്ല. പിന്നെ ഇതു കയ്യിലിരിക്കുമ്പോള്‍ എനിക്കു തോന്നും നീ എന്റേതു മാത്രമാണെന്ന്.. അങ്ങനെയൊരു തെറ്റിദ്ധാരണയുടെ നിറങ്ങളില്‍ ജീവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല.
Thursday, February 5, 2009
Wednesday, January 7, 2009
വിസ്മൃതികള്‍
കടല്‍ പാലത്തിന്റെ കൈവരികളില്‍ ചാഞ്ഞുനിന്നു താഴെ ഇരമ്പിമറിയുന്ന കടലിലേക്കു അവന്‍ നിസംഗതയോടെ നോക്കി നിന്നു.. ആഴങ്ങള്‍ അവനെ അതിലേക്കു ആകര്‍ഷിക്കുന്നു എന്നു തോന്നിയതുകൊണ്ടാവണം അവന്‍ പൊടുന്നനെ കരയിലേക്കു നോക്കിയത്. ഒരു പെണ്‍കുട്ടി പാലത്തിലേക്കു കയറി അവനടുത്തേക്കു വരുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച കാല്‍ചുവടുകളോടെ അവള്‍..കാലത്തെ തോല്‍പ്പിക്കുന്ന വേഗതയില്‍ നടന്നടുത്തുകൊണ്ടിരുന്നു. പാതിയടഞ്ഞ അവളുടെ നിഗൂഡ്ഡമായ കണ്ണുകള്‍ ആരെയും ശ്രദ്ധിച്ചിരുന്നില്ല.. ഒരു കൊടുംങ്കാറ്റിന്റെ വേഗതയില്‍ അവള്‍ അവനെ കടന്നുപോയി. ഒരു നിമിഷം അവള്‍ ആ കടല്‍പാലത്തിന്റെ അവസാനത്തില്‍ നിന്നും അതിന്റെ ആഴങ്ങളിലേക്കു നോക്കിനിന്നു.. പിന്നെ..
ഒരു ഇതള്‍ അടര്‍ന്നു വീഴുന്ന ലാഘവത്തോടെ അവള്‍.. അവിടെ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു..
അവനവളെ തിരികെ വിളിക്കാമായിരുന്നു, ജീവിതത്തിലേക്കു. എന്നാല്‍ അവനതു ചെയ്തില്ല. നിസംഗതയോടെ കടലിന്റെ ആഴങ്ങളെ നോക്കിനിന്നിരുന്ന അവന്‍ അതെ നിസംഗതയോടെയായിരിക്കണം അവളുടെ ജീവിതത്തെയും കണ്ടത്. അല്ലെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ അവള്‍ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെന്നു അവനു തോന്നിയിരിക്കാം.
തണുത്ത പുലരികളില്‍ അവതരിപ്പിക്കപ്പെടുന്ന സ്വപ്ന നാടകങ്ങളിലെ നായികയെ പോലെ അവള്‍.. അവന്റെ ദുരന്തസ്മൃതികളില്‍ തിളങ്ങി നില്‍ക്കുന്നു.

ചുവന്ന ഇതളുകള്‍
ആഴിയുടെ അകലങ്ങളില്‍ കാണുന്ന ദീപ്തങ്ങള്‍ ആകാശത്തു നിന്നും അടര്‍ന്ന നക്ഷത്രങ്ങളെ പോലെ കണ്‍ചിമ്മുന്നുണ്ടായിരുന്ന ആ രാത്രിയില്‍ ഞാന്‍ അവളോടു പറഞ്ഞു.. തമ്മില്‍ പിരിയാന്‍ കാലമായെന്ന്, അവളുടെ ഹൃദ്യമായ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും അവളില്‍ നിന്നും അടര്‍ത്തിയെടുത്തുകൊണ്ട്.
പരിഭവങ്ങള്‍ പറഞ്ഞു തീരാത്ത തിരയും..തിരയുടെ പരിഭവങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത തീരവും അവളിലെ ആ ഭാവപതര്‍ച്ചയെ തിരിച്ചറിഞ്ഞിരിക്കാം.. ഞാനതു കണ്ടില്ലെന്നു നടിച്ചു.
ഞാന്‍ അവളോട് പിന്നെയും എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു.... ചിലനേരങ്ങളില്‍ ഞാന്‍ അവളോടല്ല, തിരകളോടാണു സംസാരിക്കുന്നതെന്നു തോന്നി.. അപ്പോള്‍ എന്റെ സംസാരങ്ങള്‍ക്കു മറുപടിയായി തിരകളുടെ നേര്‍ത്ത തേങ്ങലുകള്‍ മാത്രമെ കേള്‍ക്കാനുണ്ടായിരുന്നുളളു.. അവളുടെ ഹൃദയത്തിന്റെ ശൂന്യമായ തീരങ്ങളിലേക്കു തിരകള്‍ ഇരമ്പികയറുന്നതിന്റെ ശബ്ദം.
പിരിയാന്‍ നേരം ഞാന്‍ അവളോടു പറഞ്ഞത്.. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കാന്‍ ശ്രമിക്കാമെന്നാണ്.
എനിക്കു തരാന്‍ അവള്‍ കയ്യില്‍ കരുതിയിരുന്ന കുറെ ചുവന്ന ഇതളുകള്‍ .. എന്റെ കടുത്ത തീരുമാനങ്ങള്‍ക്കൊടുവില്‍ പ്രണയത്തിന്റെ നിറം നഷ്ടമായ അവയെ എനിക്കു തരുന്നതിനിടയില്‍ അവളെന്നോടു പറഞ്ഞു..
പ്രണയത്തിന്റെ നിറം നിന്റെ കണ്ണുകള്‍ക്ക് ഇനിയൊരിക്കലും മനസ്സിലാകിലെങ്കിലും.. ഈ ഇതളുകള്‍.. എനിക്കതെപ്പോഴും ചുവപ്പ് തന്നെയായിരിക്കും..
ഞാനൊരു സാഡിസ്റ്റ് ആകാന്‍ ശ്രമിച്ചിരുന്നതുകൊണ്ട് ആ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തില്ല.

Tuesday, December 16, 2008
Monday, December 15, 2008
ഞാന്‍ ആരുടെ സ്വപ്നമാണ്
ഡിസംബര്‍.. 13
ഒരു യാത്ര പോകുവാന്‍ ഇന്നു പുലര്‍ച്ചയ്ക്കു മുന്‍പേ ഞാനുണര്‍ന്നു. ഇങ്ങനെയൊരു ഒരു യാത്ര ഇടയ്ക്കുളളതാണെനിക്ക്..ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. യാത്രയ്ക്കൊരു ലക്‌ഷ്യമുണ്ടെങ്കിലും ഒരൊറ്റ ലക്‌ഷ്യത്തിലേക്കു മാത്രമായി യാത്ര ചെയ്യാറില്ല.
നഗരവീഥികള്‍ പിന്നിട്ടിട്ട് ഏറെ നേരമായി.. തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെയാണു ഇപ്പോള്‍ യാത്ര. നിരത്തുകള്‍ യുദ്ധം കഴിഞ്ഞ രണഭൂമിപോലെ വിജനമാണ്. മനസ്സില്‍ ഭയം ഉണരുന്നു....ഒരുപക്ഷെ ഏകാന്തമായ ഈ വഴികള്‍ എന്നെ നയിക്കുന്നത് ഒരു പുനര്‍ജന്മത്തിലേക്കാവം.
നേരം പുലരുകയാണു.. എന്നത്തേക്കാളേറെ തണുപ്പുണ്ടു ഈ പുലരിക്ക്.. മഞ്ഞുധൂളികള്‍ അന്തരീക്ഷത്തില്‍ അധികാരഗര്‍വ്വൊടെ നില്‍ക്കുന്നു.. മരണത്തിന്റെ നിശ്വാസം പോലെ.
അധികം ദൂരെയല്ലാതെ ഒരു വീടിനു മുന്‍പില്‍ കുറച്ചുപേര്‍ കൂടിനില്‍ക്കുന്നുണ്ടു. അവരുടെ സംസാരങ്ങള്‍ക്കൊപ്പം കുറെ നിലവിളികളും എന്റെ കാതില്‍ വന്നലച്ചു. ഒരു ജിജ്ഞസയെക്കളുപരി എന്നെ അവിടേക്ക് ആകര്‍ഷിച്ചതു ഏതോ ഉള്‍വിളികളാണ്. അതൊരു മരണവീടാണെന്നു മനസ്സിലാക്കാന്‍ എന്റെ സാമാന്യബുദ്ധി അധികമായിരുന്നു.
എനിക്ക് അപരിചിതമായിരുന്നു ആ വീടും പരിസരവും. മരണത്തിന്റെ ഗന്ധം.. ചന്ദനത്തിരികളുടെ പുകചുരുളുകളാല്‍ അവിടെയാകെ നിറഞ്ഞിരുന്നു.
വിളറിയ നീലപൂശിയ ഒരു വലിയ മുറിയുടെ മദ്ധ്യത്തിലായാണു മൃതദേഹം കിടത്തിയിരുന്നത്. അതിനടുത്തിരുന്നു കരയുന്നവരെയോ സമീപം കൂടിനില്‍ക്കുന്നവരെയോ എനിക്ക് പരിചയമുള്ളതായി തോന്നിയില്ല. മൃതദേഹത്തിനടുത്തിരുന്നു കരയുന്ന ആ സ്ത്രീ അമ്മയാവാം. ഒരു ജനനിയുടെ ദുഖത്തിനു മരണത്തിന്റെ കീഴ്വഴക്കങ്ങളില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്ന് അവരോടു പറയണമെന്നുണ്ടായിരുന്നുവെനിക്ക്..
ഞാന്‍ മൃതദേഹത്തിനടുത്തുചെന്നു മുഖത്തേക്കു നോക്കി....ഒട്ടും അപരിചിതമല്ല ആ മുഖം..സ്മരണകളുടെ സുവര്‍ണനൂലുകള്‍ക്ക് ബലം നഷ്ടപ്പെട്ടുവെന്നു തോന്നി.. ഒരു സ്വപ്നം പോലെ.. ആ മുഖവും ആ പരിചിതത്വത്തിന്റെ കാരണവും.. എന്റെ മനസ്സില്‍ അവ്യക്തമായി തന്നെ നിന്നു. നിലവിളികള്‍ ഒറ്റപ്പെട്ട തേങ്ങലുകളായി മാറി.. എന്റെ ഹൃദയം ആ അന്തരീക്ഷത്തില്‍ ലയിച്ചു പോകുമെന്നു തോന്നിയതു കൊണ്ടു ഞാന്‍ അവിടെ നിന്നും 'രക്ഷപെടുവാന്‍' തീരുമാനിച്ചു.
അവിടെ കൂടിനില്‍ക്കുന്നവരുടെ അടക്കിപിടിച്ച സംസാരത്തില്‍ നിന്നും ഒരു അപകടത്തില്‍ മരണമടഞ്ഞ ചെറുപ്പക്കാരനാണതെന്നു മനസ്സിലായി. മരിക്കുമ്പോള്‍ അവനു 26 വയസേ ഉണ്ടായിരുന്നുള്ളുവെന്നും. ഞാന്‍ അവിടെനിന്നും ഇറങ്ങി എന്റെ ബൈക്കിനടുത്തേക്കു നടന്നു. പരിചിതമായ ആ മുഖം, അതിന്റെ കാരണങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും..
അവന് എന്റെ മുഖച്ചായയാണെന്ന്.. അതു ഞാന്‍ തന്നെയാണെന്ന്..
ആ അപ്രിയസത്യം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല.
അപ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരുന്നു.. സ്വപ്നത്തിന്റെ ചിറകുകളൊതുക്കി ഞാന്‍ യാഥര്‍ത്യങ്ങളിലേക്കുണര്‍ന്നു..
-----------------------------------
NB: ഇതിന്റെ കഥാതന്തു എന്റെ കൂട്ടുക്കാരിയുടെ ഡയറിത്താളുകളില്‍ നിന്നും അടിച്ചുമാറ്റിയതാണ്.. സദയം ക്ഷമിക്കുക.

Subscribe to:
Posts (Atom)