tag:blogger.com,1999:blog-68817510679285021312024-03-25T05:02:08.032+05:30തണല്മരങ്ങള്Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.comBlogger229125tag:blogger.com,1999:blog-6881751067928502131.post-24788809124970227672022-01-07T23:16:00.004+05:302024-03-09T23:23:59.638+05:30നിന്നെ കാണാതിരുന്നപ്പോൾ ആശങ്കപ്പെട്ടു. കുറച്ച് നാൾ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. പിന്നെ പതിയെ മറന്നുപോയി. ഇന്ന് വീണ്ടും നിന്റെ പേരിലുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ പെട്ടെന്ന് നിന്നെ ഓർമ വന്നു. ഈ പേര് വീണ്ടും കേൾക്കുന്നത് വരെ ഇത്ര നാളും നിന്നെ ഓർത്തില്ലല്ലോ എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി. എന്ത് വന്നാലും നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ലെന്നാണ് ഞാൻ കരുതിയത്.

മറവികൾ സംഭവിക്കുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ല. ഓർത്തിരിക്കാനുള്ള സാഹചര്യങ്ങൾ പുതുക്കപ്പെടാത്തതുകൊണ്ടാണ്.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-42974370003452114382022-01-02T02:30:00.010+05:302024-03-08T23:08:43.130+05:30നേരം സന്ധ്യയാകുമ്പോൾ
ഒരു പാത്രത്തിൽ വെളിച്ചവും

മറ്റൊരു പാത്രത്തിൽ ഇരുട്ടുമായി

അയാൾ നടക്കാനിറങ്ങും.

ഇരുട്ട് വേണ്ടവർക്ക് ഇരുട്ടും

വെളിച്ചം വേണ്ടവർക്ക് വെളിച്ചവും കൊടുത്ത്

അയാൾ നേരം പുലരുംവരെ യാത്ര തുടരും..
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-13421554908605403112021-12-28T19:55:00.008+05:302024-03-08T21:09:46.809+05:30 നിന്നെക്കുറിച്ചോർക്കാത്ത ഒരു നിമിഷം പോലും എന്നിലില്ല.

നിനക്കെങ്ങനെ ഇത്ര മനോഹരമായി

കള്ളം പറയാൻ കഴിയുന്നു.!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-54331539449632743792021-12-20T18:45:00.011+05:302024-03-08T19:03:44.319+05:30ഞാനാലോചിക്കുന്നു.

എപ്പോഴാണ് എന്നിൽ പ്രണയം സംഭവിച്ചത്.

പ്രണയം കാലങ്ങളിലൂടെ എന്നിലേക്ക് കൈമാറി വന്നതാണെന്ന് ഞാൻ വിചാരിക്കുന്നു. അത് ഒരിക്കലും വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് മാത്രമുള്ളതല്ല. എനിക്ക് ചുറ്റുമുള്ളതിൽ അതുണ്ടായിരുന്നു. ഒരു പകലിനോട് രാത്രിയോട് ഏകാന്തതയോട് മഴയോട് വെയിലോട് മഞ്ഞിനോട് ഒരു ശബ്ദത്തിനോട് നിശബ്ദതയോട് ഉറക്കത്തോട് സ്വപ്നങ്ങളോട് അങ്ങനെ പലതിലും പലതിനോടും എനിക്കുണ്ടായിരുന്നത് ഇത് തന്നെയാണ്. ഇതൊന്നുമില്ലാതെ ഒരാൾക്ക് എങ്ങിനെ പ്രണയിക്കാനാവും. ഒടുവിൽ അത് എനിക്ക് മുന്നിൽ, എനിക്ക് മനസിലാക്കാനാവും വിധം പ്രകടമായത് നിന്നിലൂടെയാണ്.

എന്നിലുണ്ടായിരുന്നത് തന്നെ.
എന്നിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞത് നിന്നിലൂടെയാണെന്ന് . .

Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-83701275306794621912021-12-15T19:09:00.002+05:302024-03-07T19:11:50.875+05:30മൗനത്തിന്റെ പ്രത്യേകത;

അത് പറയാൻ പറ്റില്ലെങ്കിലും

രണ്ടും പേർക്കും

ഒരുപോലെ

കേൾക്കാൻ പറ്റുമെന്നതാണ്. !!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-28045774668097864122021-12-06T23:00:00.009+05:302024-03-09T23:29:36.251+05:30പുഴയിലേക്ക് നടന്ന്
ഒരു നാലോ അഞ്ചോ ചുവട് കഴിയുമ്പോഴേക്കും

കാലുകൾ ചെറുതായി ചെളിയിൽ താഴ്ന്ന് തുടങ്ങും.

ശ്രദ്ധിച്ചാൽ കണങ്കാലുകൾക്ക് മുകളിൽ

പുഴയുടെ തണുപ്പും

ഉള്ളംകാലിൽ ചെളിയുടെ ചൂടും

പ്രത്യേകമായി തന്നെ മനസിലാകും.

പിന്നെ ചെളിയിൽ നിന്നും കാലുകൾ

പതിയെ വലിച്ചെടുത്ത്

കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും

രണ്ടു മൂന്ന് ചുവടുകൾ കൂടി മുന്നോട്ടുവയ്ക്കാം.

അപ്പോഴേക്കും വെള്ളത്തിന്റെ അടിയൊഴുക്കുകൾ

നിങ്ങളുടെ കാലുകളെ ഭൂമിയിൽ നിന്നും

സ്വതന്ത്രമാക്കിയിരിക്കും.

പിന്നെ നിങ്ങൾ സ്വതന്ത്രരാണ്.

ആരും നിങ്ങളെ നിയന്ത്രിക്കാനോ

വഴി തിരിച്ചു വിടാനോ ഇല്ല.

എന്തിനധികം നിങ്ങൾക്ക് പോലും

പിന്നെ നിങ്ങളെ നയിക്കാനാവില്ല.

പുഴയ്ക്ക് മുകളിൽ

ആയാസമില്ലാതെ ശ്വസിച്ചിരുന്ന കാലങ്ങളെ

നിങ്ങള് സ്നേഹത്തോടെ ഓര്ക്കും.

അപ്പോൾ ജീവിതത്തിന്റെ ലാഘവത്വത്തെയും

ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്ന

ജീവിതത്തിന്റെ ശാന്തതയെയും

നിങ്ങൾ പ്രണയിക്കും.

പക്ഷെ അപ്പോഴേക്കും

ഒരു തിരിച്ചുപോക്ക് ഉണ്ടാകാത്തവിധം

നിങ്ങൾ അതിന്റെ

ആഴങ്ങളിലേക്ക് എത്തിയിട്ടുണ്ടാവും.

അല്ലെങ്കിലും പുഴ അതിന്റെ

വാത്സല്യപൂർണമായ കൈകളിൽ

നിങ്ങളെ താങ്ങുമ്പോൾ

നിങ്ങൾക്ക് എങ്ങിനെ

അത് കണ്ടില്ലെന്ന് നടിച്ച്

അതിൽ നിന്നും പോരാനാവും.

പുഴ പ്രണയം പോലെയാണ്,

ഒരിക്കൽ അതിലേക്കിറങ്ങിയാൽ

പിന്നെ തിരിച്ചു പോകാനാവില്ല.

നിനക്കിതൊക്കെ എങ്ങിനെ അറിയാം.?

അതൊക്കെയറിയാം . .

മൂന്ന് ദിവസം മുൻപേ ഞാൻ അങ്ങനെയൊന്ന് പോയതാ. !!

Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-20669355085977021152021-12-01T00:05:00.004+05:302024-03-05T00:07:55.817+05:30വാക്ക് പാലിക്കുന്നതിനേക്കാൾ ധൈര്യം വേണം ചില നേരത്ത് അത് പാലിക്കാതിരിക്കാൻ.

ഇനി നിന്നോട് ഞാൻ മിണ്ടില്ലെന്ന് പറഞ്ഞാലും ഞാൻ മിണ്ടാൻ വരും.
ഇനി എന്നോട് നീ മിണ്ടണ്ട എന്ന് ഞാൻ പറഞ്ഞാൽ കുറച്ചുകഴിഞ്ഞ് നീ മിണ്ടണമെന്ന് ഞാൻ ആഗ്രഹിക്കും.
ഇനി കാണാൻ വരുന്നില്ല എന്ന് പറഞ്ഞാലും നീ വരുന്ന വഴിയിൽ ഞാനുണ്ടാവും.

വാക്ക് പറഞ്ഞാൽ പാലിക്കാനുള്ളതാണെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ എന്റെ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-19959178087167158392021-11-21T23:47:00.003+05:302024-03-06T20:26:37.492+05:30പ്രണയത്തിലാകും വരെ ഞാൻ നിന്നെ അറിഞ്ഞുകൊണ്ടിരുന്നു.
ഇപ്പോൾ, ഞാൻ എന്നെ അറിയുന്നു.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-62196667627222704652021-11-15T23:11:00.001+05:302024-03-04T23:14:59.591+05:30നിന്റെ കൺപുരികങ്ങളുടെ അവസാനത്തെ ചരിവിലാണ് എന്റെ വിരലുകൾ ഇപ്പോഴും. പൂർത്തിയാകാതെ പോയ ഒരു ചിത്രം പോലെയോ മഞ്ഞിൽ മാഞ്ഞു തുടങ്ങിയ ശിശിരമരശിഖരങ്ങൾ പോലെയോയുള്ള തെളിച്ചം കുറഞ്ഞ ആ കറുപ്പ് വരകളിൽ..Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-88810700714584068712021-11-11T15:30:00.002+05:302023-12-02T23:36:07.200+05:30 നമുക്ക് പ്രണയിക്കാൻ മാത്രമേ പറ്റൂ.
പരസ്പരം ആശ്വസിപ്പിക്കാൻ കഴിയില്ല.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-47853584385209528802021-11-01T20:30:00.004+05:302023-09-22T22:04:05.179+05:30നിറങ്ങൾ പോലെ മനുഷ്യരും വ്യത്യസ്തമായിരിക്കുന്നു.

ഏതൊക്കെ നിറങ്ങൾ ചേരുമ്പോഴാണ് പുതിയ നിറങ്ങൾ ഉണ്ടാകുന്നത്. അതുപോലെ മനുഷ്യരുടെ basic സ്വഭാവങ്ങളും പുറത്തേക്ക് വരുന്ന സ്വഭാവങ്ങളും മാറും. പ്രൈമറി കളറും സെക്കന്ററി കളറും ടെർട്ടിയറി കളറും കഴിഞ്ഞാണ് ശരിക്കും മനുഷ്യരുടെ സ്വഭാവത്തിന്റെ തനിമ തുടങ്ങുന്നത്. പിന്നെ ഇതെല്ലാം കഴിഞ്ഞ് 4th factor അവരുടെ സാഹചര്യങ്ങളിൽ കറുപ്പും വെളുപ്പും പോലെ അത് കൂടുതൽ expose ആകുകയോ silent ആകുകയോ ചെയ്യുന്നു. കൂടുതൽ ആളുകളും മറ്റുള്ളവരെ മനസിലാകുന്നത് മൂന്നാമത്തെ കോമ്പിനേഷൻ വരെയാണ്. അതിൽ നിന്നും ആളുകളെ പൂർണമായും അവർക്ക് മനസിലായെന്ന് അവർ പറയും. എന്നാൽ പ്രധാനപെട്ട മനസിലാക്കലുകളിലേക്ക് അവർ കടന്നിട്ടേയുണ്ടാവില്ല.

നിറങ്ങൾ ചേരുന്നതുപോലെ മനുഷ്യരുടെ അടിസ്ഥാന സ്വഭാവങ്ങൾ ചേർന്ന് വ്യക്തിത്വവും പ്രകടനതയും വ്യത്യാസപ്പെട്ടിരിക്കുന്നു
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-84680084259485217392021-10-25T01:00:00.000+05:302023-09-18T23:04:23.366+05:30എനിക്ക് എന്നോട് കള്ളം പറയാനാവില്ല ;

നീയെന്നെ തിരക്കുകൾക്കിടയിൽ കണ്ടുമുട്ടിയേക്കാം.

പക്ഷെ തനിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

നീ നോക്കുമ്പോൾ ഞാൻ എപ്പോഴും എന്റെ മുറിയിലാണ്.

പക്ഷെ എനിക്ക് പുറത്തേക്ക് യാത്ര ചെയ്യാനാണ് ആഗ്രഹം.

എനിക്ക് എന്റെ ജോലി ചെയ്യണമെന്നുണ്ട്

പക്ഷെ എനിക്ക് ഇപ്പോൾ വെറുതെയിരിക്കാനാണ് തോന്നുന്നത്.

ഞാൻ തുടർച്ചയായി പുസ്തകങ്ങൾ വായിക്കാറില്ല.

പക്ഷെ ഒരു പുസ്തകമെങ്കിലും കൂടെയില്ലാതെയിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ മാസങ്ങളോളം വായിക്കാതെ തന്നെ അത് കയ്യിലിരിക്കുകയും ചെയ്യും.

ചില ഭംഗിയുള്ള വസ്തുക്കൾ കാണാൻ എനിക്കിഷ്ടമാണ്.

പക്ഷെ അതൊന്നും സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,

കാരണം എനിക്കതൊക്കെ കാണുവാന് മാത്രമാണ് ഇഷ്ടം.

എനിക്ക് എന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നുണ്ട്.

പക്ഷെ എന്റെ അലസത അതിനേക്കാൾ മുകളിലാണ്.

എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല.

പക്ഷെ നിന്നോട് സംസാരിക്കാൻ തോന്നുന്നുണ്ട്.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-60252735325086905652021-10-10T22:50:00.003+05:302023-09-18T22:52:08.316+05:30ചെറിയ ചരിവുള്ള പുൽമേടിലിരുന്ന് ദൂരെ മഞ്ഞിന്റെ നിഴലുകൾക്കപ്പുറം വിരിയുന്ന സൂര്യനെ നോക്കിയിരിക്കുന്ന എന്നെ നോക്കുന്ന നീ.Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-69330398177911619072021-10-01T22:46:00.004+05:302023-09-18T22:48:05.499+05:30ഹൃദയമല്ല ഞാൻ അന്വേഷിക്കുന്നത്,
കിടക്കാനൊരിടമാണ്..!!..!!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-43893835675758901632021-09-29T16:30:00.006+05:302023-07-28T21:43:48.149+05:30വിഷമം വരുമ്പോൾ ഉറക്കം വരും.
നിന്റെ മടിയിൽ കിടക്കണമെന്ന് തോന്നും,

നിന്നോടാണ് വഴക്കിട്ടതെങ്കിൽകൂടി..

Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-64329873303147410502021-09-18T02:00:00.001+05:302023-07-10T23:53:14.481+05:30രാത്രി ആകാശത്ത് നിറയെ വെളുത്ത മറുകുകൾ. Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-12498448243742747932021-09-10T23:48:00.004+05:302023-07-10T23:49:37.744+05:30യാത്രകളിലെ നിമിഷങ്ങൾഅതൊരു മഴക്കാലമായിരുന്നു.
ഇരുണ്ടിരുന്ന ആകാശത്തിനൊപ്പം ഭൂമിയിലെ ഇലകളും ഇരുണ്ട പച്ചനിറത്തിലായിരുന്ന വൈകുന്നേരം പരുന്തുംപാറയിലേക്ക് തിരിയുന്നവിടെ വച്ചാണ് മഴപെയ്തുതുടങ്ങിയത്. ആ വഴി ഉയരത്തിലേക്കായതുകൊണ്ട് ബൈക്ക് വളരെ പതുക്കെയാണ് കയറുന്നത്. കൂടാതെ മഴ കാഴ്ചയെ മറയ്ക്കുന്നുമുണ്ട്. യാത്രയും കാഴ്ച മറയ്ക്കുന്ന മഴയുടെ വെളുത്ത നിറവും ഇലകളുടെ ഇരുണ്ട പച്ചനിറവും മനസിലുണ്ട്.Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-33717893735970803092021-09-04T21:00:00.017+05:302023-09-18T22:50:09.812+05:30നമുക്കെപ്പോഴെങ്കിലും , കടൽ തീരത്ത്
പോകുമ്പോൾ
നമ്മുടെ
കാലുകളെ
തൊടുന്ന
ഒരേ തിരയുടെ ഒരു ഫോട്ടോ എടുക്കണം.Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-50264367237755892582021-08-25T23:30:00.042+05:302023-07-10T23:14:08.410+05:30കണ്ണുകളിലെ ഭാരം കുറഞ്ഞ് കുറഞ്ഞ് ഞാൻ ഉറക്കത്തിലായി.
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു,

ഒരു വെളുത്ത മരുഭൂമി, അതിൽ മഞ്ഞിന്റെ പലരുകൾ നിറഞ്ഞ, ദീർഘാവൃത്താകൃതിയിലുള്ള തടാകം, അതിന്റെ നടുക്ക് ഒരു വലിയ മരം. അതിൽ നിറയെ വെളുത്ത പക്ഷികൾ. തടാകത്തിന്റെ നീളം കുറഞ്ഞ ഭാഗത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ ഒരാൾ എന്നെതന്നെ നോക്കിനിൽക്കുന്നു. ഞാൻ പതിയെ അയാളുടെ നേർക്ക് നടന്നു. അയാളുടെ അടുത്തെത്താറായതും അയാൾ എന്റെ നേരെ കൈ വീശി. ഉടനെ എന്റെ പിന്നിൽ നിന്നും എണ്ണമറ്റ വെളുത്ത പറവകൾ ആ തടാകത്തിലെ മരത്തിലേക്ക് പോയി ചേർന്നു.

ഞാൻ അയാളോട് ചോദിച്ചു ഈ പറവകൾ ഇപ്പോൾ എവിടെ നിന്ന് വന്നു.

അത് നിന്നിൽ നിന്ന് തന്നെ, അയാൾ പറഞ്ഞു.

നിന്റെ ഓർമകളാണ് അത്.

മരിച്ചുകഴിഞ്ഞവർക്ക്

ഇനി ഓർമകളുടെ ആവശ്യമില്ല !!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-43645988164089067642021-08-08T15:30:00.013+05:302023-07-10T23:01:39.963+05:30പ്രളയം വന്നതിന്
ശേഷം ഇപ്പോ മഴയോട് വലിയ ഇഷ്ടമൊന്നുമില്ല.!!Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-27775957079575868622021-07-28T22:00:00.014+05:302023-07-10T23:55:37.078+05:30ഞാനും നീയും കണ്ടുമുട്ടിയപ്പോൾ ഒരു കടൽ അതിന്റെ തീരത്തെ കണ്ടെത്തിയതുപോലെയല്ലായിരുന്നു. ഒരു കടൽ വേറൊരു കടലിനോട് ചേർന്നതുപോലെയായിരുന്നു അത്..

അതുകൊണ്ടാണ് ;

ഇനിയൊരിക്കലും,

ചേർന്നതിനെ തിരിച്ചെടുക്കാനാവാത്തവിധം

നമ്മള് കടന്നുപോകുന്നത് .. !!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-89702364688212052262021-07-21T17:30:00.008+05:302023-07-10T22:51:06.544+05:30എപ്പോഴാണ് മനുഷ്യർ ഒറ്റപ്പെടുന്നത്.

ദ്വീപുകൾ സൃഷ്ടിക്കപ്പെടുന്നത്
ഭൂമി ഉയർന്നുവരുന്നത് കൊണ്ടുമാത്രമല്ല.

അതുവരെ നിറഞ്ഞുനിന്നിരുന്ന കടൽ
പിൻവാങ്ങുന്നതുകൊണ്ടുംകൂടിയാണ്.
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-67507525284916820242021-07-16T21:30:00.019+05:302023-06-18T00:07:19.213+05:30രാത്രി ഒരു 10 മണിയെങ്കിലും ആയിക്കാണും. പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ കടന്നുകഴിഞ്ഞ് ഒരാൾ എന്റെ ബൈക്കിന് ലിഫ്റ്റ് ചോദിച്ചു. ഞാൻ പൊതുവെ ആർക്കും ലിഫ്റ്റ് കൊടുക്കാറുണ്ട്, പലരും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും. ബൈക്ക് നിർത്തി ഉടനെ ആൾ കയറി. കുറച്ച് ദൂരം പോയിട്ടും പുറകിലിരിക്കുന്ന ആൾ ഒന്നും മിണ്ടുന്നില്ല. സാധാരണ കയറുമ്പോൾ തന്നെ ആളുകൾ പറയാറുണ്ട് ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം. ഇതിപ്പോൾ 'കുട്ടി മിണ്ടുന്നില്ല'. കുറച്ച് ദൂരം കൂടി പോയി കഴിഞ്ഞ് പുള്ളി എന്റെ ഷോള്ഡറില് തട്ടി എന്തെക്കെയോ പറയാൻ ശ്രമിക്കുന്നു. അപ്പോഴാണ് എനിക്കത് മനസിലായത് പുള്ളിക്കാരന്
സംസാരിക്കാൻ കഴിയില്ലെന്ന്. ഇറങ്ങാനുള്ള സ്ഥലം ആയെന്ന് പറഞ്ഞതാണ്. ഇറങ്ങി കഴിഞ്ഞ് പിന്നെയും അവ്യക്തമായ ശബ്ദങ്ങൾ കൊണ്ട് എന്നോട് എന്തെക്കെയോ നിറയെ സംസാരിച്ചു കൊണ്ടിരുന്നു. ഞാനും സംസാരിച്ചു. കുറെ കഴിഞ്ഞ് ഞാന് അവിടുന്ന് പോന്നു.

അന്നാണ് എനിക്ക് മനസിലായത്

സംസാരിക്കാൻ കഴിയുമെങ്കിലും

എന്റെ സംസാരം എത്ര അപൂർണമാണെന്ന്. !!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-20528249323548099722021-07-11T11:00:00.005+05:302023-06-18T00:08:18.712+05:30മായാനദി ഒരു ക്ലാസിക് ഫിലിം ആണെന്ന് വിചാരിക്കുന്നു. അതിലെ പ്രണയത്തെക്കാളും എന്റെ മനസ്സിൽ നിൽക്കുന്നത് അതിലെ രാഷ്ട്രീയമാണ്.Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0tag:blogger.com,1999:blog-6881751067928502131.post-85689138658692657422021-07-08T19:00:00.003+05:302023-06-17T23:36:12.172+05:30ഒഴുകുന്ന കാർമേഘങ്ങൾ
ഇരുണ്ട മരങ്ങൾ

തണുത്ത കാറ്റ്

ചിറകറ്റു വീഴുന്ന ഇലകൾ

ഒരേ ജലപാളിയിൽ മുഖം നോക്കുന്ന നമ്മൾ !!
Briganzahttp://www.blogger.com/profile/00117097626915508977noreply@blogger.com0